അങ്കമാലിയില്‍ ദേശീയപാതയില്‍ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാല് പേര് മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന മൂന്ന് സ്ത്രീകളും ഡ്രൈവറുമാണ് മരിച്ചത്. ഇവര്‍ അങ്കമാലി സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. ഓട്ടോ പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ് . രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. ഓട്ടോ ഡ്രൈവര്‍ അങ്കമാലി സ്വദേശിയായ ജോസഫ് മങ്ങാട്ടുപറമ്പലിനെ മാത്രമാണ് തിരിച്ചറിയാനായത്.
Related News
ലോക്ഡൗണ്‍ ദുരിതത്തിനിടെ നശിച്ചുപോയത് 65 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഏപ്രില്‍ മെയ് മാസങ്ങളില്‍ പി.എം ഗരിബ് കല്യാണ്‍ അന്ന യോജന വഴി വിതരണം ചെയ്ത ധാന്യത്തേക്കാള്‍ കൂടുതലാണ് നശിച്ചുപോയത്… അടുത്ത ഭക്ഷണം എപ്പോഴാണെന്ന് പോലുമറിയാതെ വലിയൊരു വിഭാഗം ജനങ്ങള്‍ ജീവിക്കുമ്പോള്‍ രാജ്യത്ത് സര്‍ക്കാര്‍ സംഭരിച്ച ഭക്ഷ്യധാന്യങ്ങള്‍ നശിച്ചുപോകുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ നാല് മാസത്തിനിടെ മാത്രം 65 ലക്ഷം ഭക്ഷ്യധാന്യമാണ് അര്ഹതപ്പെട്ടവരിലെത്താതെ നശിച്ചുപോയതെന്ന് സ്ക്രോള്‍ ഡോട്ട് ഇന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ജനുവരി ഒന്ന് മുതല്‍ മെയ് ഒന്ന് വരെയുള്ള കാലത്ത് പൂര്‍ണ്ണമായും നശിച്ചതും ഭാഗീകമായി […]
ഡി.വൈ.എഫ്.ഐക്കാർ പ്രതികളായ പോക്സോ കേസിലെ പരാതിക്കാരിക്ക് വധഭീഷണി
ഡി.വൈ.എഫ്.ഐക്കാർ പ്രതികളായ പോക്സോ കേസിലെ പരാതിക്കാരിക്ക് ഭീഷണി. പ്രതികളുടെ ബന്ധുക്കള്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി പെണ്‍കുട്ടി പറഞ്ഞു. പെട്രോളൊഴിച്ച് കത്തിച്ച് ഓടയിലിടുമെന്ന് വധഭീഷണി മുഴക്കിയതായാണ് പരാതി. പൊലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയില്ലെന്നും പറയുന്നു. ഈ കേസിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന് നേരെ ആക്രമണമുണ്ടായത്. പൊലീസ് സ്റ്റേഷന് ആക്രമിച്ചവര്ക്കായാണ് ചൈത്ര തെരേസ ജോണ്‍ സി.പി.എം ഓഫീസില്‍ റെയ്ഡ് നടത്തിയത്.
പുനഃസംഘടനാ നടപടികൾ നിർത്തിവയ്ക്കാൻ നിർദേശിച്ച് ഹൈക്കമാൻഡ്
കേരളത്തിലെ കോൺഗ്രസ് പുനഃസംഘടനാ നടപടികൾ നിർത്തിവയ്ക്കാൻ നിർദേശിച്ച് ഹൈക്കമാൻഡ്. നാല് എംപിമാർ നൽകിയ പരാതിയെ തുടർന്നാണ് ഹൈക്കമാൻഡിന്റെ അടിയന്തര ഇടപെടൽ. രാജ് മോഹൻ ഉണ്ണിത്താൻ,ടി എൻ പ്രതാപൻ, ബെന്നി ബഹനാൻ, എം കെ രാഘവൻ എന്നിവരാണ് പരാതിപ്പെട്ടത്. കെ പി സി സി, ഡി സി സി ഭാരവാഹിത്വം ലഭിക്കുന്നത് അനർഹർക്കെന്ന് എം പി മാരുടെ ആരോപണം. നടപടി നിർത്തിവയ്ക്കാനുള്ള നിർദേശം താരിഖ് അൻവർ കെ സുധാകരന് കൈമാറി. ഡിസിസി ഭാരവാഹികളുടെ പട്ടിക അന്തിമമാക്കാനുള്ള ശ്രമങ്ങൾക്കിടെ കെപിസിസി […]