മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കും. മൂന്ന് ടി20, മൂന്ന് ഏകദിന മത്സരങ്ങളുമുള്ള പരമ്ബരയില്‍ നിന്നും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് വിശ്രമം അനുവദിക്കുന്നത് സെലക്ഷന് കമ്മിറ്റി പരിഗണിക്കുമെന്നു സൂചനയുണ്ട്. ഈ വര്‍ഷം മാത്രം രോഹിത് 11 ടി20 മത്സരങ്ങളും 25 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്, ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെക്കാള് മൂന്ന് ഏകദിനങ്ങളിലും നാല് ടി20 മത്സരങ്ങളിലും രോഹിത് അധികമായി കളിച്ചിട്ടുള്ളതും കൂടി കണക്കിലെടുത്താണ് വിശ്രമം നല്‍കുന്നതിനെ കുറിച്ച് സെലക്ടര്‍മാര്‍ ആലോചിക്കുന്നത്.
മോശം ഫോമിലുള്ള ഓപ്പണര്‍ ശിഖര്‍ ധവാന് ടീമില്‍ തുടരുമോ എന്നത് കാത്തിരുന്നു കാണാം. ധവാനെ മാറ്റിയാല്‍ മായങ്ക് അഗര്‍വാളോ, കെ എല്‍ രാഹുലോ ഏകദിന ടീമില്‍ ഇടം നേടിയേക്കും. . ബംഗ്ലാദേശിനെതിരായ ടി20 പരമ്ബരയ്ക്കായുള്ള ടീമില്‍ മലയാളി താരം സഞ്ജു സാംസണ് ഇടം നേടിയെങ്കിലും ഒറ്റ മത്സരത്തില്‍ പോലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാതിരുന്നതിനാല്‍ സഞ്ജുവിന് വീണ്ടും ഉള്‍പ്പെടുത്തിയേക്കുമെന്നു കരുതുന്നു.
ഹര്‍ദ്ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, നവദീപ് സെയ്നി, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ പരിക്കില്‍ നിന്ന് പൂര്‍ണമായും മോചിതരാകാത്തതിനാല്‍ ഇവരെ ടീമിലേക്ക് പരിഗണിക്കാനുള്ള സാധ്യത വളരെ കുറവാണ്. ഈ സാഹചര്യത്തില്‍ ശിവം ദുബെയും ഷര്‍ദ്ദുല്‍ ഠാക്കൂറും ടീമില്‍ തുടരാനാണ് സാധ്യത. സ്പിന്‍ ബൗളിംഗ് ഓള് റൗണ്ടര്‍മാരായ വാഷിംഗ്ടണ്‍ സുന്ദര്‍, ക്രുനാല്‍ പാണ്ഡ്യ എന്നിവരുടെ പ്രകടനങ്ങളും വിലയിരുത്തും. ദീപക് ചാഹര്‍ പേസ് പടയെ നയിക്കുമ്ബോള്‍ ഖലീല്‍ അഹമ്മദ് ടീമില്‍ സ്ഥാനം നിലനിര്‍ത്തുമോ എന്നത് സംശയം.
പരമ്ബരയിലെ ആദ്യ ടി20 മത്സരം അടുത്തമാസം ആറിന് മുംബൈയിലാകും നടക്കുക. എട്ടിന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ രണ്ടാം മത്സരം. 11ന് മൂന്നാം മത്സരം ഹൈദരാബാദില്‍ നടക്കും. ആദ്യ ഏകദിനം ഡിസംബര്‍ 15ന് ചെന്നൈയില്‍. ഡിസംബര്‍ 18നു രണ്ടാം മത്സരം വിശാഖപട്ടണത്തും , ഡിസംബര്‍ 22നു കട്ടക്കില്‍ മൂന്നാം മത്സരവും നടക്കും.