മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം ഷൈലോക്കിന്റെ റിലീസ് ഡേറ്റ് നീട്ടിയതായി നിര്‍മാതാവ് ജോബി ജോര്‍ജ് സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചു. ഡിസംബര്‍ 20 നാണ് ചിത്രം റിലീസ് ചെയ്യാന്‍ നേരത്തെ പ്ലാന്‍ ചെയ്തത്. പക്ഷെ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ റിലീസ് ഡേറ്റ് നീട്ടിയതിനെ തുടര്‍ന്ന് ഷൈലോക്കിന്റെ ഡേറ്റും അല്പമൊന്ന് മാറ്റിയിരിക്കുകയാണ്.
ചിത്രം 2020 ജനുവരി 23 വ്യാഴാഴ്ച്ചയാണ് പുറത്ത് വരുന്നത്. സോഷ്യല്‍മീഡിയയില്‍ ചിത്രം മാര്‍ച്ചിനാണ് എത്തുന്നത് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പക്ഷെ അതൊന്നും സത്യമല്ലന്നും യഥാര്‍ത്ഥ തിയതി ജനുവരി 23 നാണെന്നും ജോബി ജോര്‍ജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. മാത്രമല്ല ഷൈലോക്ക് റിലീസ് ചെയ്യുന്ന അന്നായിരിക്കും സിനിമ തീയേറ്ററുകളില്‍ യഥാര്‍ത്ഥ, ഓണവും, ക്രിസ്മസും, വിഷുവുംഎന്നും ഇത് താന്‍ കണ്ട് ബോധ്യപ്പെടുത്തി ഉറപ്പ് തകുന്നതാണെന്നും അദ്ദേഹം കുറിപ്പില്‍ കൂട്ടിചേര്‍ത്തു.
ബ്രഹ്മാണ്ഡചിത്രം മാമാങ്കം പുറത്തിറങ്ങുന്നത് ഡിസംബര്‍ 12നാണ്. ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മമ്മൂട്ടി വ്യത്യസ്തമായ ഗെറ്റപ്പില്‍ അവതരിക്കുന്ന ചിത്രം ആരാധകരില്‍ ഏറെ പ്രതീക്ഷയുണര്‍ത്തുന്നുണ്ട്. മാത്രമല്ല കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ പുറത്ത് വിട്ട സ്ത്രൈണ വേഷത്തിലെ ലുക്കും ഏറെ ശ്രദ്ദിക്കപ്പെട്ടിരുന്നു.
കുറിപ്പ് വായിക്കാം:
സ്നേഹിതരെ ഷൈലോക്കിന്റെ എല്ലാവര്ക്കും തീര്‍ന്ന് ഡിസംബര്‍ 20 റിലീസ് പ്ലാന്‍ ചെയ്തതാണ്, എന്നാല്‍ മമ്മുക്കയുടെ മാമാങ്കം എന്ന വലിയ സിനിമയുടെ വര്‍ക്ക് തീരാതെ വന്നതുകൊണ്ട് , അവര്‍ക്ക് വേണ്ടി നമ്മള് മാറി കൊടുക്കുകയാണ്, എന്നാല്‍ ആരൊക്കെയോ പറയുന്നത് പോലെ മാര്‍ച്ചില്‍ അല്ല നമ്മള് ഷൈലോക്ക് റിലീസ് ചെയ്യുന്നത്, ഷൈലോക്കിന്റ റിലീസ് തീയതി 2020 ജനുവരി 23വ്യാഴം ആണ്. ഒരു കാര്യം ഉറപ്പാണ് എന്നാണോ ഷൈലോക്ക് റിലീസ് ചെയ്യുന്നത് അന്നായിരിക്കും സിനിമ തീയേറ്ററുകളില്‍ യഥാര്‍ത്ഥ, ഓണവും, ക്രിസ്മസും, വിഷുവും, ഇത് ഞാന്‍ കണ്ട് തരുന്ന ഉറപ്പ്..