കനത്ത നാശം വിതച്ച ബുള്‍ബുള്‍ ചുഴലിക്കാറ്റ് ദുര്‍ബലമാകുമെന്ന് മുന്നറിയിപ്പ്. അടുത്ത 12 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദമായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ത്യയിലും ബംഗ്ലാദേശിലുമായി നാശം വിതച്ച കാറ്റില്‍ 13 പേരാണ് മരിച്ചത്. ബംഗ്ലാദേശില്‍ 21 ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുള്‍ ബുള്‍ ചുഴലിക്കാറ്റ് പശ്ചിമബംഗാളിലും ഒഡിഷയും കനത്ത നാശനഷ്ടങ്ങളാണുണ്ടാക്കിയത്. അടുത്ത പന്ത്രണ്ട് മണിക്കൂറിനകം കാറ്റിന്റെ തീവ്രത ഗണ്യമായി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ബുൾബുൾ ബംഗാൾ തീരം വിട്ടതോടെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് മാറ്റിപ്പാർപ്പിച്ച ആളുകൾ തിരിച്ച് വീടുകളിലേക്ക് മടങ്ങി തുടങ്ങി. വൈദ്യുതി, ഗതാഗത സംവിധാനങ്ങൾ പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്.
Related News
പൗരത്വ നിയമത്തിനെതിരെ യു.ഡി.എഫിന്റെ മഹാറാലി ഇന്ന് കോഴിക്കോട്
പൌരത്വ നിയമ ഭേദഗതിക്ക് എതിരെ കോഴിക്കോട് ഇന്ന് യു.ഡി.എഫിന്റെ മഹാറാലി നടക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് മൂന്ന് മണിക്ക് കോഴിക്കോട് മുഹമ്മദലി കടപ്പുറത്ത് നിന്ന് ആരംഭിക്കുന്ന റാലി ബീച്ചില്‍ സമാപിക്കും. ഒരു ലക്ഷം പേര് പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. മത സംഘടനാ നേതാക്കളേയും റാലിയിലേക്ക് യു.ഡി.എഫ് ക്ഷണിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ലീഗ് അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ ,പി .കെ കുഞ്ഞാലികുട്ടി, എം.കെ മുനീര്‍, മലബാറില്‍ നിന്നുള്ള […]
എസ്.എ.ആര് ഗീലാനി അന്തരിച്ചു
ഡല്‍ഹി സര്‍വ്വകലാശാല മുന്‍ പ്രഫസര്‍ എസ്.എ.ആര് ഗീലാനി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹി ഫോര്‍ട്ടിസ് ആശുപത്രിയില്‍ വെച്ച് വ്യാഴാഴ്ച വൈകീട്ടോടെയാണ് മരണം സംഭവിച്ചത്. മൃതദേഹം ഇന്നു തന്നെ കശ്മീരിലേക്ക് കൊണ്ടുപോവും. 2001ലെ പാര്‍ലമെന്റ് ആക്രമണക്കേസില്‍ അറസ്റ്റിലാവുകയും പ്രത്യേക കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തെങ്കിലും പിന്നീട് സുപ്രീംകോടതി വെറുതെ വിട്ടിരുന്നു. പാര്‍ലമെന്റ് ആക്രമണകേസില്‍ തെളിവുശേഖരണത്തിനെന്നു പറഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത ഗീലാനിയെ പിന്നീട് പ്രതിചേര്‍ക്കുകയും അഫ്സല് ഗുരു അടക്കമുള്ളവര്‍ക്കൊപ്പം വധശിക്ഷക്ക് വിധിക്കുകയുമായിരുന്നു. എന്നാല്‍, വിചാരണകോടതി വിധിക്കെതിരെയുള്ള ഗീലാനിയുടെ അപ്പീല്‍ […]
രാജ്യത്ത് കൊവിഡ് വാക്സിനേഷൻ 50 കോടി പിന്നിട്ടു
രാജ്യത്ത് വിതരണം ചെയ്ത വാക്സിൻ ഡോസുകളുടെ എണ്ണം 50 കോടി പിന്നിട്ടുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. ഇന്നലെ വരെ വിതരണം ചെയ്തത് 50,03,48,866 ഡോസ് വാക്സിൻ. ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ജനങ്ങൾക്കുംആരോഗ്യപ്രവർത്തകർക്കും നന്ദി അറിയിച്ച് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും. കൊവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യ ചരിത്ര നേട്ടം കൈവരിച്ചു, വാക്സിനേഷനിൽ രാജ്യം 50 കോടി കടന്നു. എല്ലാവർക്കും അഭിനന്ദനങ്ങൾ, ആരോഗ്യ പ്രവർത്തകർക്ക് നന്ദി’, അദ്ദേഹം ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എല്ലാവർക്കും വാക്സിൻ എന്ന ക്യാമ്പയിനിൽ […]