ബാബരി കേസിലെ സുപ്രിം കോടതി വിധിയോട് സംയമനത്തോടെ പ്രതികരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകരുത്. ബാബരി മസ്ജിദ് തകര്‍ത്ത സമയത്ത് സംയമനത്തോടെയാണ് നമ്മള് പ്രതികരിച്ചത്. അന്ന് പറയത്തക്ക അനിഷ്ട സംഭവങ്ങളൊന്നും കേരളത്തിലുണ്ടായിട്ടില്ല. പ്രകോപനപരമായ പ്രതികരണങ്ങള്‍ ഉണ്ടാകരുത്. സുപ്രിം കോടതിയുടേത് അന്തിമ വിധിയാണ്. അതുകൊണ്ട് സമാധാനപരമായി പ്രതികരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Related News
മുംബൈ വിമാനത്താവളത്തില്‍ വ്യോമസേനയുടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി
മുംബൈ: മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യോമസേനയുടെ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി. മുംബൈയില്‍നിന്ന് കര്‍ണാടകയിലെ യെലഹങ്കയിലേക്ക് പുറപ്പെട്ട എ എന്‍ 32 വിമാനമാണ് പറന്നുയരുന്നതിനിടെ റണ്‍വേയില്‍നിന്ന് തെന്നിമാറിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. റണ്‍വേ 27ല്‍ ചൊവ്വാഴ്ച രാത്രി 11. 39നായിരുന്നു സംഭവം. വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറിയതിനാല്‍ ഇരുപതുമിനുട്ടോളം വ്യോമഗതാഗതം തടസ്സപ്പെട്ടുവെന്ന് അധികൃതര്‍ അറിയിച്ചു.
സഭയിൽ തന്നെ തുടരുമെന്ന് സിസ്റ്റര്‍ ലൂസി
തെറ്റ് ചെയ്തെന്ന് സഭ തന്നെ ബോധ്യപ്പെടുത്താത്ത കാലത്തോളം സഭയിൽ തന്നെ തുടരുമെന്ന് സിസ്റ്റര്‍ ലൂസി. പുറത്താക്കിയെന്ന് കാട്ടി വത്തിക്കാനിൽ നിന്നും കത്ത് വന്നാൽ പോലും തുടരുമെന്നും ലൂസി അറിയിച്ചു. തന്റെ ഭാഗം കേൾക്കാൻ ഒരു ഏകാംഗ കമ്മീഷനെ പോലും സഭ നിയോഗിച്ചില്ലെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു. സഭക്കെതിരായ പരാതികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുരക്ക് മുമ്പ് സഭയുടെ കത്ത് വന്നിരുന്നു. പരാതികള്‍ പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് കത്തില്‍ പറഞ്ഞെങ്കിലും സിസ്റ്റര്‍ ലൂസി അതിന് തയ്യാറാകില്ലെന്ന് അറിയിക്കുകയായിരുന്നു. സഭ […]
നിലവിളക്കില്‍ നിന്ന് സിഗരറ്റ് കത്തിക്കാന്‍ ശ്രമിച്ചു; തടഞ്ഞ യുവാവിന് മര്‍ദനം
തിരുവനന്തപുരം പൂഴനാട് അയ്യപ്പസ്വാമി അന്നദാന മണ്ഡപത്തില്‍ അക്രമം. കത്തിച്ചുവച്ച നിലവിളക്കില്‍ നിന്ന് സിഗരറ്റ് കത്തിക്കാന്‍ ശ്രമിച്ച യുവാവിനെ തടഞ്ഞതാണ് അക്രമത്തിന് കാരണമായത്. സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. മണ്ഡപത്തിലുണ്ടായിരുന്ന ശ്രീകുമാര്‍ എന്നയാള്‍ക്കാണ് മര്‍ദനമേറ്റത്. പരുക്കേറ്റ ശ്രീകുമാറിനെ നെയ്യാറ്റിന്‍കരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂഴനാട് അയ്യപ്പസ്വാമി അന്നദാന മണ്ഡപത്തില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് അയ്യപ്പസ്വാമിമാര്‍ക്കായി സ്ഥാപിച്ചതാണ് പൂഴനാട് അന്നദാന മണ്ഡപം. പുലര്‍ച്ചെ മണ്ഡപത്തില്‍ നിലവിളക്ക് കത്തിച്ചിരുന്നു. ഈ സമയം അവിടെയെത്തിയ രണ്ട് യുവാക്കള്‍ കത്തിച്ചുവച്ച വിളക്കില്‍ നിന്ന് […]