മഞ്ചിക്കണ്ടിയിലെ മാവോയിസ്റ്റ് വേട്ടയെ വീണ്ടും ന്യായീകരിച്ച് മുഖ്യമന്ത്രി. മാവോയിസ്റ്റുകളെ പരിശുദ്ധരാക്കാൻ ആരും ശ്രമിക്കണ്ടെന്ന് പിണറായി പറഞ്ഞു. വ്യാജ ഏറ്റുമുട്ടലിലൂടെ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ മുഖ്യമന്ത്രിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
എല്‍.ഡി.എഫിൽ നിന്നടക്കം പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയെ അനുകൂലിച്ച് മുഖ്യമന്ത്രി വീണ്ടും രംഗത്തെത്തിയത്. മാവോയിസ്റ്റുകൾ കീഴടങ്ങാൻ വന്നവരാണെന്ന സി.പി.ഐ വാദവും മുഖ്യമന്ത്രി തള്ളി. മാവോയിസ്റ്റുകളെ ന്യായീകരിക്കുന്ന കോൺഗ്രസ് നടപടി ഞെട്ടിക്കുന്നതാണ്.
അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം ആവർത്തിച്ച പ്രതിപക്ഷം കീഴടങ്ങാൻ വന്നവരെ പോലീസ് പോയിന്റ് ബ്ലാങ്കിൽ വെടിവെക്കുകയായിരുന്നെന്നും ചൂണ്ടിക്കാട്ടി. സി.പി.എമ്മിന് പ്രത്യയശാസ്ത്ര അപഭ്രംശം വന്നിരിക്കുകയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.