ജീവിത യാത്രയിൽ മാനസിക വിഭ്രാന്തി സംഭവിച്ചു ഉറ്റവരാലും ഉടയവരാലും ഉപേക്ഷിക്കപ്പെട്ട അറുപത്തിയഞ്ചിലധികം സ്ത്രീകളുടെ പൂർണ്ണ സംരക്ഷണം ഏറ്റെടുത്തു നടത്തുന്ന കോട്ടയം ജില്ലയിലെ കുറുപ്പന്തറ ,മാൻവെട്ടം എന്ന സ്ഥലത്തു രാമപുരം ദൈവദാസൻ കുഞ്ഞച്ചന്റെ നാമധേയത്തിൽ സ്ഥാപിതമായ ആശാഭവനത്തിന് സാമ്പത്തികസഹായം നൽകികൊണ്ട് ശ്രീമതി മോളി പറമ്പെട്ടിന്റെ നേതൃത്വത്തിൽ വേൾഡ് മലയാളീ കൗൺസിൽ വനിതാ ഫോറം തങ്ങളുടെ സാമൂഹിക പ്രതിബന്ധത പ്രകടമാക്കിയിരിക്കുന്നതു .
സ്വിറ്റസ്ർലണ്ടിലെ വിൽ എന്ന സ്ഥലത്തെ കാത്തോലിക് ചർച്ചിൽ സ്വിസ്സിലെ നാഷണൽ ഡേയിൽ വേൾഡ് മലയാളീ വനിതാ ഫോറം ഇന്ത്യൻ ഭക്ഷണശാല നടത്തി സ്ംഭരിച്ച തുകയാണ് സ്ംഭാവനയായി നൽകിയത് . രാമപുരത്തുവെച്ചു നടന്ന ലളിതമായ ചടങ്ങിൽ വെച്ച് WMC വനിതാഫോറം പ്രസിഡന്റ് ശ്രീമതി മോളി പറമ്പേട്ട് ,വൈസ് പ്രസിഡന്റ് റോസിലി ചാത്തംകണ്ടം എന്നിവർ ചേർന്ന് ആശാഭവൻ ഭാരവാഹിക്കു ചെക്ക് കൈമാറി .വേൾഡ് മലയാളീ കൗൺസിൽ മുൻ പ്രസിഡന്റ് ജോയ് പറമ്പേട്ട് ,കാബിനറ്റ് മെമ്പർ വിൽസൺ ചാത്തംകണ്ടം എന്നിവർ സന്നിഹിതരായിരുന്നു ..
ഈ ഒരു സഹായത്തിനായി ആശാഭവനെ തെരെഞ്ഞെടുത്തതിന് ഭാരവാഹികൾ നന്ദി അറിയിച്ചു . നാഷണൽ ഡേയിലൂടെ ഈ ഫണ്ട് സമാഹരണത്തിനായി സഹകരിച്ച എല്ലാ വനിതാ ഫോറം അംഗങ്ങളോടും കൂടാതെ ഫോറത്തിന്റെ പ്രവർത്തനങ്ങൾക്കു എല്ലാവിധ സപ്പോർട്ടും നൽകിക്കൊണ്ടിരിക്കുന്ന വേൾഡ് മലയാളീ കൗൺസിലിനും പ്രസിഡന്റ് മോളി പറമ്പേട്ട് നന്ദി അർപ്പിച്ചു .
സ്വിറ്റസർലണ്ടിലെ സാമൂഹിക സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വേൾഡ് മലയാളീ കൗൺസിൽ കേരളത്തിലെ പ്രളയക്കെടുതിയിൽ പെട്ടവർക്ക് കൈത്താങ്ങായി പത്തുലക്ഷം രൂപ സംഭാവന നൽകിയിരുന്നു .