ജർമൻ ചാൻസലർ എയ്ഞ്ചല മെർക്കൽ ഇന്ന് ഇന്ത്യയിലെത്തും. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് മെർക്കൽ ഇന്ത്യയിൽ എത്തുന്നത്.
നാളെ രാവിലെ 9 മണിക്ക് രാഷ്ട്രപതിഭവനിൽ ജർമ്മൻ ചാൻസിലർക്ക് ഔദ്യോഗിക സ്വീകരണം നൽകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും രാഷ്ട്രപതി രാംനാഥ് കോവിന്ദുമായും ജര്‍മന്‍ ചാന്‍സലര്‍ കൂടിക്കാഴ്ച്ച നടത്തും.
ഇരുപതോളം ഉഭയകക്ഷി കരാറുകളിൽ ഇന്ത്യയും ജർമ്മനിയും ഒപ്പുവെക്കും. 12 മന്ത്രിമാരടങ്ങുന്ന സംഘവും എയ്ഞ്ചല മർക്കലിനെ അനുഗമിക്കുന്നുണ്ട്.