ഇന്ത്യയിലെ മുസ്ലീംകളോടുള്ള വിവേചനം മോദി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് നോബേല്‍ സമ്മാന ജേതാവ് ഓര്ഹാന് പാമുക്ക്. ജനാധിപത്യത്തിന്റെ പേരിലുള്ള ന്യൂനപക്ഷ വിരുദ്ധ സമീപനം അംഗീകരിക്കാനാവില്ല. ആഗോള തലത്തില്‍ തുടരുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഭയാനകമാണെന്നും ഓര്ഹാന് പാമുക് മീഡിയവണിനോട് പറഞ്ഞു.
Related News
പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി.ഒ.സൂരജിനെതിരെ വീണ്ടും എഫ്.ഐ.ആർ
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി.ഒ സൂരജിനെതിരെ വീണ്ടും എഫ്.ഐ.ആർ. മേജർ ഇറിഗേഷൻ വകുപ്പ് നിർമ്മിച്ച മലപ്പുറം ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിന്റെ അഞ്ച് അപ്രോച്ച് റോഡുകൾക്ക് ടെണ്ടർ വിളിക്കാതെ കരാർ നൽകിയതിലെ അഴിമതിയെക്കുറിച്ചുള്ള കേസിലാണ് പുതിയ എഫ്.ഐ.ആർ. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുവാന്‍ ഉത്തരവിട്ടത്. 35 കോടിയുടെ അഴിമതിയാണ് കേസില്‍ ആരോപിക്കപ്പെടുന്നത്.
സച്ചിൻ പൈലറ്റിനെതിരെ നടപടി വേണമെന്ന നിലപാടിലുറച്ച് ഗെഹ്ലോട്ട്; ആശയക്കുഴപ്പത്തിൽ കോൺഗ്രസ്
സച്ചിൻ പൈലറ്റിനെതിരെ കർശന നടപടി വേണമെന്ന നിലപാടിലുറച്ച് അശോക് ഗഹ്ലോട്ട്. സച്ചിനെതിരെ നടപടി ഉണ്ടായില്ലെങ്കിൽ അച്ചടക്കലംഘനം പ്രോത്സാഹിപ്പിക്കുകയാകും ചെയ്യുകയെന്ന് ഗെഹ്ലോട്ട് വിമർശിച്ചു. ഈ പശ്ചാത്തലത്തിൽ സച്ചിൻ പൈലറ്റിനോട് ഹൈക്കമാൻഡ് വിശദീകരണം തേടിയേക്കുമെന്നാണ് വിവരം. അശോക് ഗെഹ്ലോട്ടിനെ ലക്ഷ്യമിട്ട് സച്ചിൻ പൈലറ്റ് നിരാഹാര സമരം നടത്തിയതിന് പിന്നാലെയാണ് നിലപാട് കടുപ്പിച്ച് ഗെഹ്ലോട്ട് രംഗത്തെത്തിയത്. എന്നാൽ സച്ചിനെതിരെ കടുത്ത നടപടികളിലേക്ക് കടക്കേണ്ടെന്നും സച്ചിനെ കൈവിടേണ്ടതില്ലെന്നുമുള്ള തീരുമാനത്തിലാണ് കോൺഗ്രസ് നേതൃത്വം. നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ സച്ചിനെ പൂര്‍ണമായി കൈയൊഴിയാന്‍ നേതൃത്വം ആഗ്രഹിക്കുന്നില്ലെന്നാണ് […]
വോട്ടെണ്ണല്‍ മറ്റന്നാള്‍; സംസ്ഥാനത്തുടനീളം കര്‍ശനസുരക്ഷ
വോട്ടെണ്ണല്‍ ദിവസം സംസ്ഥാനത്തുടനീളം കര്‍ശനസുരക്ഷ. ഇതിനായി 22000 ത്തോളം പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവിമാരുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് സുരക്ഷയൊരുക്കുന്നത്. 2,640 പൊലീസ് ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണല്‍ ദിവസം സംസ്ഥാനമൊട്ടാകെ നിയോഗിച്ചിരിക്കുന്നത്. ഇവരില്‍ 111 ഡി.വൈ.എസ്.പിമാരും 395 ഇന്‍സ്പെക്ടര്‍മാരും 2632 എസ്.ഐ, എ.എസ്.ഐമാരും ഉള്‍പ്പെടുന്നു. കൂടാതെ കേന്ദ്ര സായുധസേനയില്‍ നിന്ന് 1344 പൊലീസ് ഉദ്യോഗസ്ഥരും ക്രമസമാധാനപാലനത്തിനുണ്ടാകും.എല്ലാ ജില്ലകളില്‍ നിന്നും പൊലീസ് ഉദ്യോഗസ്ഥരെ ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച്, സ്പെഷ്യല്‍ ബ്രാഞ്ച് തുടങ്ങിയ സ്പെഷ്യല്‍ യൂണിറ്റില്‍ […]