വർക്കല ഗവര്‍മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ഥിക്ക് പൊലീസിന്റെ ക്രൂരമര്‍ദ്ദനം. പ്ലസ് ടു വിദ്യാർഥി സുധീഷിനാണ് മര്‍ദ്ദനമേറ്റത്. പടക്കം പൊട്ടിച്ചെന്ന പ്രിന്‍സിപ്പാളിന്റെ പരാതിയില്‍ സ്കൂളിലെത്തിയ പൊലീസാണ് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചത്. വിദ്യാര്‍ഥിയെ പൊലീസ് നിലത്തിട്ട് ചവിട്ടിയെന്നാണ് പരാതി. കബഡി സംസ്ഥാന താരമാണ് പരിക്കേറ്റ വിദ്യാര്‍ഥി. അടുത്ത മാസം ഏഴിന് ദേശീയ മീറ്റില്‍ പങ്കെടുക്കാനിരിക്കെയാണ് പൊലീസിന്റെ മര്‍ദ്ദനം.
Related News
സിനിമാവകുപ്പ് ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടില്ല; കെഎസ്ആർടിസിയിൽ പ്രശ്നങ്ങളുണ്ട്, സഹകരിച്ചാൽ വിജയിപ്പിക്കാമെന്ന് ഗണേഷ് കുമാർ
കെഎസ്ആർടിസിയിൽ പ്രശ്നങ്ങളുണ്ടെന്ന് നിയുക്ത മന്ത്രി കെബി ഗണേഷ് കുമാർ. ഗതാഗത വകുപ്പ് തന്നെയെന്ന് പ്രതീക്ഷിക്കുന്നു. തൊഴിലാളികൾ പറയുന്നതിൽ കാര്യമുണ്ട്. സഹകരിച്ചാൽ വിജയിപ്പിക്കാമെന്നും ഗണേഷ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്നാണ് ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുക. ഗ്രാമീണ മേഖലയിൽ ബസുകൾ കൂടുതലായി ഇറക്കും. അത് വലിയ മാറ്റമാകും. കെഎസ്ആർടിസിയെ സിസ്റ്റമാറ്റിക്ക് ആക്കി മാറ്റണം. തുടർച്ച ഉണ്ടാകണം. കെഎസ്ആർടിസിയെ സ്വയം പര്യാപ്തതയിൽ എത്തിക്കുക എളുപ്പമല്ല. തൊഴിലാളി ദ്രോഹ നടപടികളൊന്നും ഉണ്ടാകില്ല. കെഎസ്ആർടിസിയുടെ സാമ്പത്തിക ചോർച്ച അടയ്ക്കും. […]
ഇന്ത്യയിലേക്ക് പാക്കിസ്ഥാന് ആയുധങ്ങളെത്തിച്ചതായി സൂചന
ഇന്ത്യയിലേക്ക് പാക്കിസ്ഥാന് ആയുധങ്ങളെത്തിച്ചതായി സൂചന. ഗ്രനേഡുകളും എ.കെ 47 തോക്കുകളും ഡ്രോണുകള്‍ വഴി പഞ്ചാബിലെ വിവിധയിടങ്ങളില്‍ എത്തിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അന്വേഷണം നടത്താന്‍ പഞ്ചാബ് സര്‍ക്കാര്‍ എന്‍.ഐ.എയോട് ആവശ്യപ്പെട്ടു. ചാവേറാക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യോമ സേന താവളങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്കി.
SFI നേതാവിന് കുത്തേറ്റ സംഭവം; കേസിൽ 15 പ്രതികൾ; മഹാരാജാസ് കോളേജ് അടച്ചു
മഹാരാജാസ് കോളേജിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റ സംഭവത്തിൽ 15 പേർക്കെതിരെ കേസെടുത്തു. വധശ്രമം ഉൾപ്പെടെ 9 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിയിരിക്കുന്നത്. കെഎസ് യു-ഫ്രറ്റേണിറ്റി പ്രവർത്തകർക്കെതിരെയാണ് കേസ്. വിദ്യാർഥിനികളടക്കം പ്രതിപട്ടികയിലുണ്ട്. നേരത്തെ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എസ്എഫ്ഐ യൂണിറ്റ് നാസർ അബ്ദുൾ റഹ്മാനായിരുന്നു കുത്തേറ്റത്. സംഭവത്തിൽ എസ്എഫ്ഐ കോളേജിൽ പ്രതിഷേധം സംഘടിപ്പിച്ചു. എസ്എഫ്ഐ നേതാവിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് പ്രതികളെത്തിയതെന്നാണ് എഫ്ഐആർ. കഴുത്തിന് നേരെ കത്തി വീശിയെന്നും കെമിസ്ട്രി ലാബിന് സമീപം കൊലപ്പെടുത്താൻ ശ്രമിച്ചെന്നും എഫ്ഐആർ. വിദ്യാർഥികളുടെ സംഘർഷത്തെ […]