കോര്‍പ്പറേറ്റുകള്‍ക്ക് നികുതി കുറച്ചുള്ള സാമ്പത്തിക പരിഷ്കാരം ഗുണം ചെയ്യില്ലെന്ന് നോബേല്‍ ജേതാവ് അഭിജിത് ബാനര്‍ജി. മീഡിയവണിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അഭിജിത് ബാനര്‍ജി നിലപാട് വ്യക്തമാക്കിയത്. നിലവിലെ സാമ്പത്തിക മാന്ദ്യം മറികടക്കണമെങ്കില്‍ പാവപ്പെട്ടവരുടെ കൈകളിലേക്ക് പണം എത്തണം. കര്‍ഷകര്‍ക്ക് നേരിട്ട് പണം നല്കുന്നതുപോലെയുള്ള പദ്ധതികളാണ് ആവശ്യമെന്നും അഭിജിത് ബാനര്ജ് മീഡിയവണിനോട് പറഞ്ഞു.
Related News
കുടിച്ചാൽ മരിക്കും, മദ്യദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കില്ല; നിതീഷ് കുമാർ
വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 53 പേര് മരിക്കാനിടയായ വ്യാജമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നിതീഷ് കുമാറിന്റെ പ്രസ്താവന. മദ്യപിക്കരുതെന്ന് ദീർഘകാലമായി പറയുന്നതാണ്. മദ്യപിച്ചാൽ മരിക്കും. അനധികൃത മദ്യം കഴിച്ചാൽ ഉറപ്പായും മരിക്കും. മദ്യത്തിന് അനുകൂലമായി സംസാരിക്കുന്നവർക്ക് അതുകൊണ്ട് ഒരു ഗുണവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം മാധ്യമങ്ങളും നിതീഷ് ഇക്കാര്യം വ്യക്തമാക്കിയിരുന്നു. മദ്യപിക്കുന്നവർ മരിക്കും. അതിനു നമുക്കു മുന്നിൽ തെളിവുകളുണ്ട്. ലോകത്താകമാനം നടന്ന […]
ആഡംബര കപ്പലിലെ ലഹരി പാർട്ടി; ആര്യൻ ഖാന് ജാമ്യമില്ല
ആഡംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആര്യൻ ഖാന് ജാമ്യമില്ല. ഇത് മൂന്നാം തവണയാണ് ആര്യൻ ഖാന്റെ ജാമ്യാപേക്ഷ തള്ളുന്നത്. ബുധനാഴ്ച നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ പ്രതികരണം അറിഞ്ഞ ശേഷം ജാമ്യാപേക്ഷയിൽ കോടതി വാദം കേൾക്കും. ആര്യന്റെ പക്കലിൽ നിന്ന് ലഹരി മരുന്ന് പിടിച്ചെടുത്തിട്ടില്ലെന്നാണ് അഭിഭാഷകൻ വാദിച്ചത്. എന്നാൽ ആര്യൻ ഖാൻ സാക്ഷികളെ സ്വാധീനിക്കാമെന്നും തെളിവു നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി എൻ.സി.ബി ജാമ്യാപേക്ഷയെ ശക്തമായി എതിർത്തു. മറ്റ് പ്രതികൾക്കൊപ്പം ആര്യൻ ഖാനെയും ചോദ്യം ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. […]
കപിൽ സിബൽ, നീരജ് കിഷൻ കൗൾ എന്നിവർക്ക് ബാർ അസോസിയേഷൻ്റെ കാരണം കാണിക്കൽ നോട്ടീസ്
മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, നീരജ് കിഷൻ കൗൾ എന്നിവർക്ക് ബാർ അസോസിയേഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും ബാർ അസോസിയേഷൻ പ്രസിഡൻറും തമ്മിലുണ്ടായ വാക്കുതർക്കത്തിൽ ചീഫ് ജസ്റ്റിസിനോട് ഖേദം പ്രകടിപ്പിച്ചതിനാണ് നടപടി. ബാർ അസോസിയേഷന് ഭൂമി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഹരജി ലിസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് മാർച്ച് രണ്ടിനാണ് ചീഫ് ജസ്റ്റിസും എസ്.സി.ബി.എ പ്രസിഡൻറ് വികാസ് സിങ്ങും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായത്. മാർച്ച് ആറിന് ചേർന്ന ബാർ അസോസിയേഷൻ എക്സിക്യൂട്ടിവ് […]