സഞ്ജു സാംസണ് ഐ.പി.എല്ലില്‍ മികച്ച രീതിയില്‍ കളിക്കുന്ന താരമാണെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൌരവ് ഗാംഗുലി. നന്നായി കളിക്കുന്നവര്‍ക്ക് ഇന്ത്യന്‍ ടീമില്‍ അവസരമുണ്ടാകുമെന്നും കൊച്ചിയിലെത്തിയ ഗാംഗുലി വ്യക്തമാക്കി. എന്നാല്‍ ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച് ഗാംഗുലി പ്രതികരിക്കാന്‍ തയ്യാറായില്ല.
Related News
‘ആഭ്യന്തര’ ക്രിക്കറ്റ് ഇതിഹാസം വസിം ജാഫര്‍ വിരമിച്ചു
മുന്‍ ഇന്ത്യന്‍ ഓപണറും ആഭ്യന്തര ക്രിക്കറ്റില്‍ പകരംവെക്കാനില്ലാത്ത കളിക്കാരനുമായ വസിം ജാഫര്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. 1996-97 സീസണില്‍ ആദ്യമായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിക്കാനിറങ്ങിയ വസിം ജാഫര്‍ നീണ്ട 24 വര്‍ഷത്തെ കരിയറാണ് അവസാനിപ്പിക്കുന്നത്. പരിശീലകര്‍ക്കും സെലക്ടര്‍മാര്‍ക്കും ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കും ക്യാപ്റ്റന്മാര്ക്കും നന്ദി പറഞ്ഞ വസിം ജാഫര്‍ പരിശീലകനായോ കമന്റേറ്ററായോ ക്രിക്കറ്റിലെ രണ്ടാം ഇന്നിംങ്സ് തുടങ്ങുമെന്നും അറിയിച്ചിട്ടുണ്ട്. ഇന്ത്യക്കുവേണ്ടി 2000-08 കാലത്ത് 31 ടെസ്റ്റിലും രണ്ട് ഏകദിനത്തിലും വസിം ജാഫര്‍ കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ ഓപണറായി ഇറങ്ങി […]
അയർലൻഡിൽ തണുപ്പ് കഠിനം; താൻ മൂന്ന് സ്വെറ്ററുകൾ ധരിച്ചെന്ന് ചഹാൽ
അയർലൻഡിലെ കാലാവസ്ഥ വളരെ ബുദ്ധിമുട്ടുള്ളതാണെന്ന് ഇന്ത്യൻ ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചഹാൽ. ഇവിടെ തണുപ്പ് കഠിനമാണെന്നും താൻ ഫിംഗർ സ്പിന്നറാണെന്ന് തോന്നിയെന്നും ചഹാൽ പറഞ്ഞു. ആദ്യ മത്സരത്തിൽ മാൻ ഓഫ് ദി മാച്ചായ ചഹാൽ മത്സരത്തിനു ശേഷം സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. “ഈ സാഹചര്യങ്ങളിൽ പന്തെറിയുന്നത് വളരെ ബുദ്ധിമുട്ടാണ്. ഞാൻ ഫിംഗർ സ്പിന്നറാണെന്ന് തോന്നി. ചിലപ്പോഴൊക്കെ അത് ബുദ്ധിമുട്ടാണ്. പക്ഷേ, ഏത് സാഹചര്യവുമായി പൊരുത്തപ്പെടാൻ സാധിക്കണം. മൂന്ന് സ്വെറ്ററുകളാണ് ഇപ്പോൾ ധരിച്ചിരിക്കുന്നത്.”- ചഹാൽ പറഞ്ഞു. മത്സരത്തിൽ അയർലൻഡിനെ […]
ഇംഗ്ലണ്ട്-ഇന്ത്യ വനിതാ ഏകദിന പരമ്പര; ഇന്ന് രണ്ടാം മത്സരം
ഇംഗ്ലണ്ട്-ഇന്ത്യ വനിതാ ഏകദിന പരമ്പരയിൽ ഇന്ന് രണ്ടാം മത്സരം. ഡേനൈറ്റ് മത്സരമാണ് ഇന്ന് നടക്കുക. ഇന്ത്യൻ സമയം വൈകിട്ട് 6.30ന് ടോൺടണിലെ കൂപ്പർ അസോസിയേറ്റ്സ് കൗണ്ടി ഗ്രൗണ്ടിലാണ് മത്സരം. ആദ്യ മത്സരത്തിൽ ദയനീയമായി പരാജയപ്പെട്ട ഇന്ത്യക്ക് ഈ മത്സരത്തിൽ ജയം അനിവാര്യമാണ്. ഈ കളി കൂടി പരാജയപ്പെട്ടാൽ ഇന്ത്യക്ക് പരമ്പര നഷ്ടമാവും. ആദ്യ മത്സരത്തിൽ ഇന്ത്യയുടെ മെല്ലെപ്പോക്ക് വലിയ ചർച്ച ആയിരുന്നു. ആദ്യം ബാറ്റ് ചെയ്ത് വെറും 201 റൺസ് മാത്രം സ്കോർ ചെയ്ത ഇന്ത്യ ഇന്ന് […]