എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം ലോഡ്ജിൽ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. ബംഗളൂരു വില്‍ താമസക്കാരായ രാധാമണി(66), മക്കളായ സുരേഷ് കുമാർ(43) സന്തോഷ് കുമാർ (40) എന്നിവരാണ് മരിച്ചത്. ഇവർ ഈ മാസം 14നാണ് ലോഡ്ജില്‍ മുറി എടുത്തത്.
Related News
കോട്ടയം ജില്ലയിൽ ഇന്ന് 2485 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
കോട്ടയം ജില്ലയിൽ തുടർച്ചയായി രണ്ടാം ദിവസവും രണ്ടായിരം കടന്ന പ്രതിദിന കൊവിഡ് കേസുകൾ. കോട്ടയം ജില്ലയിൽ ഇന്ന് 2485 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 2466 പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 24.91 ശതമാനമാണ്. 540 പേർ രോഗമുക്തരായി.12816 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇന്നലെ മാത്രം കോട്ടയത്ത് 2140 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1978 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗ ബാധയേറ്റത്.
ഓണക്കിറ്റുകളുടെ വിതരണം: വ്യാഴം, വെള്ളി ദിവസങ്ങളിൽ റേഷൻ കടകൾ പ്രവർത്തിക്കും
ഓണക്കിറ്റുകളുടെ വിതരണം പൂർത്തിയാക്കാൻ വ്യാഴം, വെള്ളി ദിവസങ്ങളിൽ റേഷൻ കടകൾ പ്രവർത്തിക്കും. ബുധനാഴ്ചവരെ 50 ലക്ഷത്തോളം കിറ്റ് വിതരണം ചെയ്തു. 30 ലക്ഷത്തോളം കാർഡ് ഉടമകൾ വാങ്ങാനുണ്ട്. കിറ്റ് ലഭ്യത ഉറപ്പാക്കാൻ ഈ ദിവസങ്ങളിൽ അടിയന്തര ഇടപെടൽ നടത്താൻ ഭക്ഷ്യമമന്ത്രിയുടെ ഓഫിസിൽ പ്രത്യേക സെൽ രൂപവത്കരിച്ചു.
ജോളിയുടെ അടുത്ത ലക്ഷ്യം ഷാജുവായിരുന്നുവെന്ന് അന്വേഷണ സംഘം
കൂടത്തായി കൊലപാതകക്കേസില്‍ ജോളിയുടെ അടുത്ത ലക്ഷ്യം ഷാജുവായിരുന്നുവെന്ന് അന്വേഷണ സംഘം. കോടതിയില്‍ സമര്‍പ്പിച്ച സിലി കൊലപാതക കേസിലെ കുറ്റപത്രത്തിലാണ് പരാമര്‍ശം. ഷാജു – സിലി ദമ്പതികളുടെ മകള്‍ ആല്‍ഫൈന്റെ കൊലപാതകകേസിലെ കുറ്റപത്രം ഈ മാസം തന്നെ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് റൂറല്‍ എസ് പി.കെ.ജി സൈമണ്‍ ഐ.പി.എസ് പറഞ്ഞു. കൂടത്തായി കൊലപാതക പരമ്പരയിലെ 6 കൊലപാതകങ്ങള്‍ക്ക് ശേഷം ജോളി ലക്ഷ്യമിട്ടിരുന്നത് തന്റെ രണ്ടാം ഭര്‍ത്താവായ ഷാജുവിനെയാണെന്ന് അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തല്‍. ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ കൊലപാതക കേസിന്റെ […]