പൊലീസ് കസ്റ്റഡിയില്‍ വിട്ട കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതികളെ വടകര എസ്.പി ഓഫീസില്‍ എത്തിച്ചു. ഇവരെ അല്‍പ്പസമയത്തിനകം ചോദ്യം ചെയ്യാന്‍ ആരംഭിക്കും. വൈകിട്ട് അഞ്ചുമണിക്ക് അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം ചേരും. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിയതിന് ശേഷമാണ് ഇവരെ എസ്.പി ഓഫീസിലെത്തിച്ചത്.
Related News
ഐസൊലേഷന്‍ വാര്‍ഡിലുള്ള ആറ് പേര്‍ക്ക് നിപയില്ലെന്ന് സൂചന
ഐസൊലേഷന്‍ വാര്‍ഡിലുള്ള ആറ് പേര്‍ക്ക് നിപയില്ലെന്ന് സൂചന. പരിശോധനാഫലം സര്‍ക്കാരിന് ഇന്ന് ലഭിച്ചേക്കും. കോതമംഗലം സ്വദേശിയായ ഒരാളെക്കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ കളമശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്നവരുടെ എണ്ണം ഏഴായി. സംസ്ഥാനത്ത് 314 പേര് നിരീക്ഷണത്തിലാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് അവലോകന യോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉച്ചക്ക് മൂന്ന് മണിക്ക് എറണാകുളം ജില്ല കലക്ട്റേറ്റിലാണ് യോഗം. കേന്ദ്രമൃഗസംരക്ഷണ വകുപ്പില്‍ നിന്നുള്ള വിദഗ്ധരും ഇന്ന് കേരളത്തിലെത്തും. നിപയുമായി ബന്ധപ്പെട്ട വിദഗ്ധരായ ഡോക്ടര്‍മാരുടെ വലിയ […]
ഷാജുവിനെ മാപ്പ് സാക്ഷിയാക്കിയേക്കും
കൂടത്തായി കൊലപാതക പരമ്പരയില്‍ മുഖ്യപ്രതി ജോളിയുടെ ഭര്‍ത്താവ് ഷാജുവിനെ മാപ്പുസാക്ഷിയാക്കിയേക്കും. മാപ്പുസാക്ഷിയാക്കാന്‍ ഓഫറുണ്ടോ എന്ന ചോദ്യത്തോട് അതൊക്കെ രഹസ്യസ്വഭാവമുള്ള കാര്യമാണെന്നും അന്വേഷണ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പിന്നീട് പറയാമെന്നും ഷാജു മീഡിയവണിനോട് പറഞ്ഞു. ജോളി തന്റെ പേരില്‍ വ്യാജരേഖ ഉണ്ടാക്കിയോയെന്ന് സംശയമുണ്ട്. 62,000 രൂപ ശമ്പളം ഉണ്ടെന്നാണ് ജോളി പറഞ്ഞിരുന്നത്. എന്നാല്‍ ജോളിയുടെ സാമ്പത്തിക സ്രോതസ്സുകളെപ്പറ്റിയുള്ള ചോദ്യത്തില്‍ നിന്ന് ഷാജു ഒഴിഞ്ഞ് മാറുകയായിരുന്നു.
ഡിപിആർ പേജിന് രണ്ടേ കാൽ ലക്ഷം; സാഹിത്യത്തെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് ആരും പറയരുതെന്ന് വി.ടി ബൽറാം
യാതൊരു സാങ്കേതികാടിത്തറയും ഇല്ലാതെ ഊഹക്കണക്കും ഗൂഗിൾമാപ്പും ഉപയോഗിച്ച് വീട്ടിൽ വച്ച് തയ്യാറാക്കിയ ഭാവനാ സൃഷ്ടിയായ കെ റെയിൽ ഡിപിആറിലെ പേജിന് രണ്ടേ കാൽ ലക്ഷം വെച്ച് 22 കോടി രൂപ നൽകുന്നുണ്ടെന്നും സാഹിത്യത്തെ എൽഡിഎഫ് സർക്കാർ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് ആരും പറയരുതെന്നും മുൻ എംഎൽഎ വി.ടി ബൽറാം. ഡിപിആർ തയാറാക്കാൻ പാരീസ് ആസ്ഥാനമായ കൺസൾട്ടൻസി സ്ഥാപനമായ സിസ്ട്രക്ക് സംസ്ഥാന സർക്കാർ 22 കോടി നൽകിയത് സൂചിപ്പിച്ചാണ് വി.ടി ബൽറാമിന്റെ പരിഹാസം. അതേസമയം, സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ […]