വോട്ടുകച്ചവടം കോണ്‍ഗ്രസിന്റെ പണിയെന്ന് എംഎം മണി. പാലായിൽ 7000 വോട്ടിന്റെ കച്ചവടം കോണ്‍ഗ്രസ് ആർഎസ്എസുമായി നടത്തിയിരുന്നു. അല്ലെങ്കിൽ 10000 വോട്ടിന്റെ ഭൂരിപക്ഷത്തിന് ഇടതുപക്ഷം ജയിക്കുമായിരുന്നു. മുല്ലപ്പള്ളി വിവരം കുറഞ്ഞ കെപിസിസി പ്രസിഡണ്ടെന്നും എംഎം മണി മീഡിയ വണിനോട് പറഞ്ഞു
Related News
പ്രധാനമന്ത്രി ഇന്ന് മധ്യപ്രദേശിലെ കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തും
കർഷക പ്രതിഷേധം മറികടക്കാനൊരുങ്ങി സർക്കാർ. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നുച്ചക്ക് മധ്യപ്രദേശിലെ കര്‍ഷകരുമായി ആശയവിനിമയം നടത്തും. ബി.ജെ.പി പ്രചാരണ പരിപാടികളും തുടരുകയാണ്. സമരം ശക്തമാക്കുന്നത് സംബന്ധിച്ചും സുപ്രീംകോടതി നിരീക്ഷണങ്ങള്‍ വിലയിരുത്താനും കർഷകർ യോഗം ചേരും. ഡല്‍ഹിയിലെ അതിശൈത്യത്തിനിടെ കർഷക സമരം 23-ആം ദിവസത്തിലേക്ക് കടന്നു. മൂന്ന് നിയമങ്ങളും പിന്‍വലിക്കണമെന്നതില്‍ കുറഞ്ഞൊന്നിനും കർഷകർ തയ്യാറല്ല. ദേശീയപാത ഉപരോധം തുടരുകയാണ്. അതിനാല്‍ സമരത്തെ മറികടക്കാനുള്ള എല്ലാ മാർഗങ്ങളും തേടുകയാണ് സർക്കാർ. അനുകൂലമായ പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശിലെ […]
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും; യൂണിറ്റിന് 92 പൈസ വര്‍ധിപ്പിക്കും
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും. ഈ വര്‍ഷത്തേക്ക് മാത്രമായി 92 പൈസ വര്‍ധിപ്പിക്കണമെന്നാണ് കെ.എസ്.ഇ.ബിയുടെ ശിപാര്‍ശ. അന്തിമ താരിഫ് പെറ്റിഷന്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന് സമര്‍പ്പിച്ചു. 2022-23 സാമ്പത്തിക വര്‍ഷത്തേക്ക് മാത്രമായി യൂണിറ്റിന് ഒരു രൂപ വര്‍ധിപ്പിക്കണമെന്നാണ് ആദ്യ ഘട്ടത്തില്‍ കെ.എസ്.ഇ.ബി ആവശ്യപ്പെട്ടത്. മന്ത്രിതല ചര്‍ച്ചക്കും വിവിധ സംഘടനകളുമായി നടത്തിയ ചര്‍ച്ചക്കും ശേഷമാണ് ഇത് 92 പൈസയാക്കാന്‍ ബോര്‍ഡ് തീരുമാനിച്ചത്. 5 വര്‍ഷം കൊണ്ട് ഒന്നര രൂപ വരെ വര്‍ധിപ്പിക്കാനാണ് ശിപാര്‍ശ. താരിഫ് പെറ്റിഷനില്‍ സംസ്ഥാന വൈദ്യുതി […]
കൊച്ചിയില്‍ സര്‍ക്കാരിന്റെ ആഢംബര നൗകയില്‍ ലഹരി പാര്‍ട്ടി നടന്നതായി സംശ
കൊച്ചിയില്‍ സര്‍ക്കാരിന്റെ ആഢംബര നൗകയില്‍ ലഹരി പാര്‍ട്ടി നടന്നതായി സംശയം. നെഫ്രടിടി എന്ന ആഢംബര നൗകയില്‍ ലഹരിപാര്‍ട്ടി നടന്നതായി ചൂണ്ടിക്കാട്ടി കെഎസ്ഐഎന്‍സി എംഡി പ്രശാന്ത് പൊലീസ് കമ്മീഷണര്‍ക്ക് പരാതി കൊടുത്തു. 13 ാം തിയതി ഞായറാഴ്ചയാണ് ഒരു സംഘം ആളുകള്‍ ആഢംബര നൗകയില്‍ ലഹരി പാര്‍ട്ടി നടത്തിയതായി സംശയിക്കുന്നത്. ജീവനക്കാര്‍ക്ക് സംശയം തോന്നിയതിനാലാണ് പൊലീസില്‍ പരാതി നല്‍കിയത്. ലഹരി പാര്‍ട്ടി നടത്തിയ സംഘത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കൊച്ചി കേന്ദ്രീകരിച്ച് ലഹരിപാര്‍ട്ടികള്‍ സജീവമാകുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്.