ആരെയും കുതികാല് വെട്ടി സ്ഥാനാര്‍ഥിയാകാന്‍ ആഗ്രഹിച്ചിട്ടില്ലെന്ന് കുമ്മനം രാജശേഖരന്. തന്റെ പേരില്‍ ഗ്രൂപ്പ് പ്രവര്‍ത്തിച്ചിട്ടില്ല. ഒരു സ്ഥാനത്തിന് വേണ്ടിയും താനിന്നു വരെ മോഹിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്-എല്‍.ഡി.എഫ് അവിശുദ്ധ ബന്ധമാണുള്ളത്. വട്ടിയൂര്‍ക്കാവിലെ പ്രചരണത്തിന് താന്‍ സജീവമായി ഉണ്ടാകുമെന്നും കുമ്മനം വ്യക്തമാക്കി.
Related News
മണ്ണിടിച്ചില്‍ ഭീഷണിയില്‍ താമരശ്ശേരി ചുരം
മഴക്കാലമായതോടെ മണ്ണിടിച്ചില്‍ ഭീഷണിയിലാണ് താമരശ്ശേരി ചുരം. കഴിഞ്ഞ ദിവസം ചുരം ഒന്‍പതാം വളവിന് താഴെ മണ്ണിടിച്ചില്‍ ഉണ്ടായി. മറ്റിടങ്ങളിലും ചെറിയ തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ മഴക്കാലത്ത് ചുരത്തിലെ ഒന്‍പതാം വളവില്‍ വലിയ രീതിയില്‍ തന്നെ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. അതേ സ്ഥലത്ത് തന്നെയാണ് വീണ്ടും മഴയുടെ തുടക്കത്തില്‍ തന്നെ മണ്ണിടിച്ചില്‍ ഉണ്ടായത്. ഇടിഞ്ഞ് വീഴാറായ നിലയില്‍ പാറകല്ലുകളും മരങ്ങളും തൂങ്ങി നില്‍ക്കുന്നുണ്ട്. ഇതിന് പുറമെ മറ്റിടങ്ങളിലും ചെറിയ തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. മഴ കനത്താല്‍ ഈ മണ്ണും […]
ബഷീറിന്റെ മരണം; കേസ് അട്ടിമറിച്ചാല്‍ രാഷ്ട്രീയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സി.പി.എമ്മിന് കാന്തപുരം വിഭാഗത്തിന്റെ മുന്നറിയിപ്പ്
മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ് അട്ടിമറിച്ചാല്‍ രാഷ്ട്രീയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സി.പി.എമ്മിന് കാന്തപുരം വിഭാഗത്തിന്റെ മുന്നറിയിപ്പ്. ശക്തമായ നടപടി സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടും പ്രതി ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ ആസൂത്രിത നീക്കം തുടരുന്ന സാഹചര്യത്തിലാണ് കാന്തപുരം വിഭാഗത്തിന്റെ ഇടപെടല്‍. മക്കയിലുള്ള കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് കേസ് അട്ടിമറിക്കുന്നതിലുള്ള ആശങ്ക അറിയിച്ചു. കാന്തപുരം വിഭാഗത്തിന്റെ മുഖപ്പത്രമായ സിറാജിന്റെ തിരുവനന്തപുരം യൂനിറ്റ് മേധാവിയാണ് മരിച്ച കെ.എം ബഷീര്‍. അതുകൊണ്ടു […]
ആനകൊമ്പ് കൈവശം വെച്ച കേസ്: മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്കി
ആനകൊമ്പ് കൈവശം വെച്ച കേസില്‍ ചലച്ചിത്ര താരം മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്കി. തനിക്കെതിരെ സമര്‍പിച്ച കുറ്റപത്രം നിയമപരമായി നിലനില്‍ക്കില്ല. ഏഴ് വര്‍ഷത്തിന് ശേഷമാണ് കുറ്റപത്രം നല്‍കിയത്. നിയമപരമായി സര്‍ക്കാര്‍ ലൈസന്‍സ് നല്‍കിയിട്ടുണ്ട്. നിലവിലുള്ള പരാതികള്‍ തന്നെ അപകീര്‍ത്തിപ്പെടുത്താനാണെന്നും മോഹന്‍ലാല്‍ നല്കിയ വിശദീകരണത്തില്‍ പറയുന്നു.