രാജ്യത്തെ വിദ്യാഭ്യാസ നിലവാര സൂചികയില്‍ കേരളം ഒന്നാമത്. നീതി ആയോഗ് തയ്യാറാക്കിയ വിദ്യാഭ്യാസ ഗുണനിലവാര സൂചികയിലാണ് കേരളം ഒന്നാമതെത്തിയത്. ഉത്തര്‍പ്രദേശാണ് പട്ടികയില്‍ അവസാന സ്ഥാനത്ത്. വിദ്യാഭ്യാസ നിലവാരത്തില്‍ രാജ്യത്തെ സംസ്ഥാനങ്ങള്‍ തമ്മില്‍ വലിയ അന്തരമുണ്ടന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. 76.6 ശതമാനത്തോടെയാണ് കേരളം നീതി ആയോഗിന്റെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയത്. അവസാന സ്ഥാനത്തുള്ള ഉത്തര്‍പ്രദേശിന് 36.4 ശതമാനം മാത്രമേ നേടാനായൂള്ളു.
2016-17 വര്‍ഷത്തെ പ്രകടനം അനുസരിച്ചാണ് ഇപ്പോഴത്തെ ഗുണനിലവാര സൂചിക തയ്യാറാക്കിയത്. ഇതിനായി പഠന സാഹചര്യങ്ങള്‍ പ്രകടനം അടക്കം മുപ്പത് ഘടകങ്ങള്‍ നീതി ആയോഗ് പരിഗണിച്ചു. ചെറിയ സംസ്ഥാനങ്ങളില്‍ മണിപൂരും കേന്ദ്രഭരണപ്രദേശങ്ങളില്‍ ചണ്ഢീഗഡും ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്. ഹരിയാന അസാം സംസ്ഥാനങ്ങള്‍ വിദ്യാഭ്യാസ നിലവാരം മികച്ച രീതിയില്‍ മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ നീതി ആയോഗ് കണ്ടെത്തിയത്. വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതിന് ഉപരിയായി നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്നതില്കൂടി ശ്രദ്ധിക്കേണ്ടത് ആവശ്യകതയാണെന്ന് നീതി ആയോഗ് വൈസ് ചെയര്മാന് രാജീവ് കുമാര്‍ അഭിപ്രായപ്പെട്ടു.