സ്വിസ്സ് – കേരളാ വനിതാ ഫോറം സംഘടിപ്പിച്ച കുക്കിംഗ് ഈവന്റ്.
Posted onAuthorTomy ThondamkuzhyComments Off on സ്വിസ്സ് – കേരളാ വനിതാ ഫോറം സംഘടിപ്പിച്ച കുക്കിംഗ് ഈവന്റ്.
Come together and Cook together എന്ന സന്ദേശവുമായി സ്വിസ്സ് -കേരളാ വനിതാ ഫോറം സംഘടിപ്പിച്ച കുക്കിംഗ് ഈവന്റും, മലയാളിയുടെ മഹോത്സവമായ ഓണവും ഒരുമിച്ചു ചേർന്നപ്പോൾ ചിങ്ങമാസപുലരിയിൽ തിളങ്ങുന്ന ഒരു പോന്നോണമായി ഇതുതീർന്നു.
സെപ്റ്റബർ പതിനാലാം തിയതി, വിറ്റേഴ്സ് വില്ലിൽ ഒരുമിച്ചു ചേർന്ന ഞങ്ങൾ അവിയൽ, സാമ്പാർ, ഓലൻ തുടങ്ങി നിരവധി വിഭവങ്ങളുണ്ടാക്കിയും, കൂടാതെ ഓണപാട്ടും, തിരുവാതിരയും ഓണപ്പൂക്കളമൊരുക്കിയുമൊക്കെയായി ഈ മനോഹര ദിവസത്തിനു തിളക്കം കൂട്ടി.
നിരവധി രുചി മേളങ്ങളോടൊപ്പം, സാഹോദര്യത്തിന്റെ സന്ദേശം പകരുന്ന ഒരു മലയാള സംസക്കാരത്തിന്റെ ഓർമ്മ കൂടിയായി മാറി ഈ ദിനം.
ഈ Cooking event ന് ഞങ്ങൾക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കി തന്ന കരേടൻ കുടുംബത്തിന് സ്വിസ്സ് - കേരളാ വനിതാ ഫോറത്തിന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
റിപ്പോർട്ട് - ആനിമരിയ സിറിയക്ക്
PRO - റോഷൻ പുരയ്ക്കൽ
സ്വിറ്റസർലണ്ടിലെ സംഗീതകൂട്ടായ്മയായ ഗ്രേസ്ബാൻഡ് ബാസൽലാൻഡിലെ കുസ്പോ ഹാളിൽ വെച്ച് മെയ് പതിനെട്ടിന് ഹൃദയാഞ്ജലി എന്ന പേരിൽ സംഗീതവിരുന്നൊരുക്കുന്നു . വര്ഷങ്ങളായി നടത്തിവരുന്ന ഈ സംഗീതസന്ധ്യയിൽ സ്വിറ്റസർലണ്ടിലെ മുഴുവൻ ഗായികാ ഗായകന്മാരും പിന്നണി പ്രവർത്തകരും ഒത്തുചേരുന്നു . വൈകുന്നേരം 5.30 നു നടത്തപ്പെടുന്ന ഹൃദയാഞ്ജലി സംഗീതനിശയ്ക്കുവേണ്ടി അനുഗ്രഹീത ഗായകൻ ശ്രീ. കെസ്റ്ററും ടീമും സ്വിറ്റ്സർലണ്ടിൽ എത്തിച്ചേർന്നു . ദൈവീക കരസ്പർശനത്താൽ അനുഗ്രഹീതനായ ഗായകൻ ക്രെസ്റ്റർ ആദ്യമായാണ് സ്വിറ്റസർലണ്ടിൽ ഒരു സംഗീത നിശയിൽ പങ്കെടുക്കുവാൻ എത്തുന്നത് ..അതിനാൽ തന്നെ സ്വിസ്സിലെ സംഗീത പ്രേമികൾ ആ സ്വർഗീയ ഗായകന്റെ ഗാനങ്ങൾ നേരിൽ […]
ആദ്യ സഹായധനമായി CHF 75’000. – ൻറെ ചെക്ക് റവ.ഡോ.സജി ജോർജിന് ( FAsCE India) ലൈറ്റ് ഇൻ ലൈഫ് ഭാരവാഹികൾ കൈമാറി സ്വിറ്റ്സർലണ്ടിലെ ജീവകാരുണ്യസംഘടനയായ ലൈറ്റ് ഇൻ ലൈഫിൻറെ മുഖ്യപങ്കാളിത്തത്തോടെ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ അരുണാചൽ പ്രദേശിൽ പുതിയതായി നിർമ്മിക്കുന്ന സ്കൂളിൻറെ ആശീർവാദകർമ്മം 2019 ജുലൈ-മാസത്തിൽ ബഹുമാനപ്പെട്ട പ്രൊവിൻഷ്യൽ റവ. ഫാദർ ജോർജ് പന്തന്മാക്കൽ നിർവഹിച്ചു. FAsCE യുടെ (Fransalian Agency for social Service in India) മേൽനോട്ടത്തിലാണ് നിർമ്മാണ-പ്രവർത്തനങ്ങൾ നടക്കുന്നത്. രണ്ടുഘട്ടങ്ങളിലായി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിക്ക് മൊത്തം ഒരുകോടി […]
കേരളത്തിന്റെ ആരോഗ്യമേഖല ലോകനിലവാരത്തിൽ എത്തിയതിൽ നമ്മുടെ നഴ്സുമാരുടെ പങ്ക് നിസ്തുലമാണ്. ലോകമെമ്പാടുമുള്ള ആശുപത്രികളിൽ സ്നേഹത്തിന്റെയും കരുണയുടെയും പ്രതീകമായി മലയാളീ നഴ്സുമാരുണ്ട്. എന്നാൽ, “കേരള മോഡൽ” എന്ന് നാം അഭിമാനിക്കുമ്പോഴും, ഈ നേട്ടത്തിന്റെ നട്ടെല്ലായ നഴ്സുമാർ സ്വന്തം നാട്ടിൽ നേരിടുന്നത് കടുത്ത അവഗണനയും ചൂഷണവുമാണ് എന്നത് ലജ്ജാകരമായ വാസ്തവമാണ്. ഉത്തരവാദിത്തത്തിന് നിരക്കാത്ത വേതനം ഒരു രോഗിയുടെ ജീവൻ കാക്കുന്നതിൽ ഡോക്ടർമാരോളം തന്നെ, ചിലപ്പോൾ അതിലധികമോ ഉത്തരവാദിത്തം നഴ്സുമാർക്കുണ്ട്. മരുന്നുകൾ കൃത്യസമയത്ത് നൽകുന്നതു മുതൽ രോഗിയുടെ ഓരോ ചലനവും നിരീക്ഷിക്കുന്നത് […]