മലയാളത്തിൽ സംസാരിച്ചു തുടങ്ങിയ ഉപരാഷ്ട്രപതി പ്രസംഗത്തിൽ പറഞ്ഞത് മാതൃഭാഷയുടെ മഹത്വത്തെ പറ്റി. മാതൃഭാഷ കാഴ്ച പോലെയാണ്, മറ്റു ഭാഷകൾ കണ്ണടയിലുള്ള കാഴ്ചയും. പരമാവധി ഭാഷകൾ പഠിക്കുന്നത് നല്ലത് ആണ്. ഒരു ഭാഷയും നിർബന്ധപൂർവ്വം അടിച്ചേൽപ്പിക്കില്ലെന്നും ഒരു ഭാഷയും എതിർക്കപ്പെടേണ്ടത് അല്ലെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
ആയുർവേദത്തിന്റെ മഹത്വത്തെ പറ്റിയും ഇന്ത്യൻ പാരമ്പര്യ ഭക്ഷണശൈലിയുടെ ഗുണങ്ങളെ പറ്റിയും ഉപരാഷ്ട്രപതി വിശദീകരിച്ചു. 98 വയസ്സിലും ചികിത്സ മേഖലയിൽ സജീവമായി നിൽക്കുന്ന ഡോക്ടർ പി.കെ വാര്യരെ വെങ്കയ്യ നായിഡു അഭിനന്ദിച്ചു.
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി കെ.ടി ജലീൽ , ഇ.ടി മുഹമ്മദ് ബഷീർ എം.പി തുടങ്ങിയവരും പങ്കെടുത്തു.