മരടിലെ ഫ്ലാറ്റ് പൊളിക്കുന്നതിനെതിരെ താമസക്കാര്‍ സങ്കട ഹരജി നല്‍കും. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മുഖ്യമന്ത്രുമാണ് ഹരജി നല്‍കുക. ഇതോടൊപ്പം കേരള ഗവര്‍ണര്‍ക്കും എം.എല്‍.മാര്‍ക്കും ഹരജി നല്‍കും.
ഒഴിപ്പിക്കല്‍ നടപടിക്കെതിരെ ശനിയാഴ്ച നഗരസഭക്ക് മുന്നില്‍ ധര്‍ണ നടത്തുമെന്നും ഫ്ലാറ്റിലെ താമസക്കാര്‍ പറഞ്ഞു. മരടിലെ ഫ്ലാറ്റിലെത്തിയ റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി കെമാൽ പാഷ ഉടമകളുമായി സംസാരിച്ചു. ഫ്ലാറ്റ് ഉടമകളെ കേൾക്കാതെ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത് ദൗർഭാഗ്യകരമെന്ന് കെമാൽ പാഷ പറഞ്ഞു.
അതിനിടെ മരട് ഫ്ലാറ്റ് പൊളിക്കണമെന്ന സുപ്രീംകോടതി വിധിയില്‍ സംസ്ഥാന സര്‍ക്കാര്‍ സോളിസിറ്റര്‍ ജനറലിന്റെ നിയമോപദേശം തേടി. 23ന് കേസ് പരിഗണിക്കുമ്പോൾ സംസ്ഥാന സർക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാർ മേത്ത ഹാജരായേക്കും.