പാലാരിവട്ടം പാലം അഴിമതിയില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍. ഗുരുതരമായ ക്രമക്കേടാണ് നടന്നത് ഇതില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു. കിറ്റ്കോ മുന്‍ എം.ഡി സിറിയക് ഡേവിഡും സീനിയര്‍ കണ്‍സള്‍ട്ടന്റ് ഷാലിമാറും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് വിജിലന്‍സിന്റെ വിശദീകരണം.
Related News
കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമമെന്ന് എല്‍.ഡി.എഫ്
സി.ബി.ഐ അന്വേഷണത്തിനെതിരെ സര്‍ക്കാരും ചില നടപടികള്‍ ആലോചിക്കുന്നുണ്ടെന്ന് സൂചനയാണ് മുഖ്യമന്ത്രി നല്‍കിയത് സ്വര്‍ണ്ണക്കടത്ത് കേസിലെ അന്വേഷണത്തേയും തള്ളിപ്പറഞ്ഞ് ഇടത് മുന്നണി. എല്ലാ കേന്ദ്ര ഏജൻസികളെയും ഉപയോഗിച്ച് സംസ്ഥാന ഭരണം തടസ്സപ്പെടുത്താൻ ബി.ജെ.പി സർക്കാർ ശ്രമിക്കുന്നെന്നാണ് ഇടതുമുന്നണിയുടെ പരാതി. ലൈഫിലെ സി.ബി.ഐ അന്വേഷണത്തെ എങ്ങനെ നേരിടണമെന്ന കാര്യത്തില്‍ ഇന്നത്തെ മന്ത്രിസഭ യോഗത്തില്‍ ചര്‍ച്ചയുണ്ടായേക്കും സ്വർണക്കടത്തിന്റെ ആദ്യ നാളുകളിൽ അന്വേഷണത്തെ പൂർണമായും സ്വാഗതം ചെയ്ത ഇടതുമുന്നണി നിലപാട് മാറ്റിയെന്ന് വ്യക്തമാക്കുന്നതാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ വാക്കുകള്‍. യാഥാര്‍ത്ഥ പ്രതികളിലേക്ക് […]
‘ഈ സാധു സ്ത്രീയുടെ ചോദ്യത്തിന് ഉറപ്പുള്ള ഒരു ഉത്തരം കൊടുക്കാനുള്ള ചങ്കുറപ്പെങ്കിലും മുഖ്യമന്ത്രി കാണിക്കണം’; പി.കെ അബ്ദുറബ്ബ്
ഹാഥ്റസ് സംഭവം റിപ്പോർട്ട് ചെയ്യാൻ പോകവെ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദീഖ് കാപ്പന്റെ മോചനത്തിന് വേണ്ടി ഇടപെടാത്ത സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പി.കെ അബ്ദുറബ്ബ്. സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാന സിദ്ദീഖ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കുറിച്ച കമന്റ് പങ്കുവെച്ച പി.കെ അബ്ദുറബ്ബ് ‘ഇരട്ടചങ്കിന്റെ ഉറപ്പുണ്ടെന്ന് കൊട്ടിഘോഷിക്കുന്ന മുഖ്യമന്ത്രി ഈ സാധു സ്ത്രീയുടെ ചോദ്യത്തിന് ഉറപ്പുള്ള ഒരു ഉത്തരം കൊടുക്കാനുള്ള ചങ്കുറപ്പെങ്കിലും കാണിക്കണം’ എന്ന് പ്രതികരിച്ചു. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ […]
എറണാകുളത്ത് 88 കുപ്പികളിലായി സൂക്ഷിച്ചിരുന്ന ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
എറണാകുളം കുന്നത്ത് നാട്ടിൽ ഹെറോയിൻ വേട്ട. 88 കുപ്പികളിലായി സൂക്ഷിച്ചിരുന്ന ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയാണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ബഹാദുർ ഇസ്ലാംമിനെയാണ് പൊലീസ് പിടികൂടിയത്. കുന്നത്തുനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ചിരങ്ങര ഭാഗത്ത് നിന്നുമാണ് ഇയാൾ പിടിയിലാവുന്നത്. കഴിഞ്ഞ ദിവസം 8 ലക്ഷം രൂപയുടെ ഹെറോയിനുമായി 5 മലയാളികൾ നവിമുംബൈയിൽ പൊലിസിൻ്റെ പിടിയിലായിരുന്നു. കാസർകോട് സ്വദേശി അബൂബക്കർ സിദ്ദീഖി, കണ്ണൂർ സ്വദേശികളായ നസീർ മൂസ, മുഹമ്മദ് അക്രം, അമൻ മഹ്മൂദ്, കോഴിക്കോട് സ്വദേശി നന്ദു സുബ്രഹ്മണ്യം […]