വംശനാശം നേരിടുന്ന കണ്ടാമൃഗങ്ങളുടെ സംരക്ഷണത്തിനായി ഇറങ്ങിത്തിരിച്ച് ഫ്രാന്‍സില്‍ ഒരു കൂട്ടം പരിസ്ഥിതി പ്രവര്‍ത്തകര്‍. ഇന്റര്‍നെറ്റില്‍ കണക്ട് ചെയ്തിരിക്കുന്ന മിനിയേച്ചര്‍ ട്രാക്കിംഗ് ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് വംശനാശം നേരിടുന്ന മൃഗങ്ങളെ ഇവര്‍ സംരക്ഷിക്കുന്നത്. സാങ്കേതിക കമ്പനിയായ സിംഗ്ഫോക്സ് വികസിപ്പിച്ച സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് മൃഗങ്ങളെ സംരക്ഷിക്കുന്നത്.
ഇത്തരത്തില്‍ മൃഗങ്ങളെ വീക്ഷിക്കാന്‍ സാധിക്കുമെന്നാണ് ഇവര്‍ പറയുന്നത്. ഏറ്റവും കൂടുതല്‍ വംശനാശം സംഭവിച്ചിരിക്കുന്നത് കാണ്ടാമൃഗങ്ങള്ക്കാണ്. അവയുടെ എണ്ണം ക്രമാതീതമായി കുറഞ്ഞിരിക്കുകയാണ്. അതിനാല്‍ വംശനാശം സംഭവിക്കുന്ന ജീവികളെ സംരക്ഷിക്കുമെന്നാണ് ഇവര്‍ പറയുന്നത്. ക്യാമറകള്‍, ഇന്‍ഫ്രാറെഡ്, മോഷന്‍ സെന്‍സറുകള്‍, ഡ്രോണുകള്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് മൃഗങ്ങളെ നിരീക്ഷിക്കുന്നത്.
എന്നാല്‍ ഈ സാങ്കേതിക വിദ്യകള്‍ക്കെല്ലാം വളരെ ചിലവ് കൂടുതലാണ്. ഇതും വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെ സംരക്ഷിക്കുന്നതില്‍ നിന്ന് ഇവരെ പിന്നോട്ടു വലിക്കുന്നുണ്ട്. മുന്നു ജി.പി.എസ് സിഗ്നലുകള്‍ ഉപയോഗിക്കുന്നതിലൂടെ കണ്ടാമൃഗങ്ങളെ കണ്ടെത്താന്‍ സാധിക്കുന്നു. വേട്ടക്കാരില്‍ നിന്ന് ഇവയെ സംരക്ഷിക്കാന്‍ ഒരു പരിധിവരെ ഇത്തരത്തിലുള്ള സാങ്കേതിക വിദ്യകള്‍ സഹായിക്കും.
30 ഡോളറോളമാണ് ഇതിനായി ചെലവഴിക്കുന്നത്. കൂടിയ ബാറ്ററികളുടെ ഉപയോഗവും ചിലവ് വര്‍ധിപ്പിക്കും എന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. 21,000 ചതുരശ്രമീറ്ററില്‍ ഇത്തരത്തില്‍ ഈ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഗംബെ നാഷനല്‍ പാര്‍ക്കിലും ആഫ്രിക്കയിലുമെല്ലാം ഇത്തരത്തില്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ടുണ്ട്. കണ്ടാമൃഗങ്ങളെ സംരക്ഷിക്കുന്നതു വഴി അവയുടെ വംശനാശം ഒരു പരിധിവരെ തടയാന്‍ കഴിയും എന്നാണ് ഇവര്‍ പറയുന്നത്.