സി.പി.ഐ മാർച്ചിലെ സംഘർഷത്തില്‍ ഒരു സി.പി.ഐ പ്രവർത്തകൻ അറസ്റ്റിൽ. പെരുമ്പാവൂർ സ്വദേശി അൻസാർ അലിയാണ് അറസ്റ്റിലായത്. എ.സി.പി ലാൽജിയെ മർദ്ദിച്ചയാളാണ് പിടിയിലായത്. എ.ഐ.വൈ.എഫ് യൂണിറ്റ് സെക്രട്ടറിയാണ് അറസ്റ്റിലായ അൻസാർ അലി. ക്രൈം ബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജു, എൽദോ ഏബ്രഹാം എം.എൽ.എ എന്നിവരും കേസിൽ പ്രതികളാണ്.
Related News
മരട് ഫ്ലാറ്റ് കേസ്: മുന്‍പഞ്ചായത്ത് പ്രസിഡന്റ് കെ.എ ദേവസിക്കെതിരെ അന്വേഷണത്തിന് അനുമതി
മരട് ഫ്ലാറ്റ് കേസിൽ മുൻ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം നേതാവുമായ കെ.എ ദേവസിയെ പ്രതി ചേര്‍ത്ത് അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ചിന് സര്‍ക്കാര്‍ അനുമതി നല്കി. ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചാണ് ഫ്ലാറ്റുകൾ നിർമ്മിക്കാൻ കെ.എ ദേവസി അനുമതി നല്‍കിയതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. മരടിലെ ഫ്ലാറ്റ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം, കേസില്‍ ദേവസിയെ പ്രതി ചേര്‍ക്കാന്‍ അനുമതി തേടികൊണ്ട് കഴിഞ്ഞ മാസമാണ് സര്‍ക്കാരിന് കത്ത് നല്‍കിയത്. മരടിലെ ഫ്ലാറ്റ് നിർമ്മാണത്തിന് അനുമതി നൽകിയതില്‍ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ അഴിമതി […]
ജോളിക്ക് എന്‍.ഐ.ടി പരിസരത്ത് ഉണ്ടായിരുന്നത് വിപുലമായി ബന്ധങ്ങള്‍
ജോളിക്ക് എന്‍.ഐ.ടി പരിസരത്ത് ഉണ്ടായിരുന്ന ബന്ധങ്ങളെ കുറിച്ച് അന്വേഷണ സംഘത്തിന് വ്യക്തത വന്നതായി സൂചന. എന്‍.ഐ.ടി അധ്യാപികയെന്ന നിലയില്‍ വ്യാജ പ്രചരണം നടത്തി വീട്ടില്‍ നിന്നും ദിവസവും പുറപ്പെട്ടിരുന്ന ജോളിക്ക് ബ്യൂട്ടി പാര്‍ലറിന് പുറമേ മറ്റ് പല ബന്ധങ്ങളും ഉണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. കസ്റ്റഡിയില്‍ വാങ്ങിയ ശേഷം എന്‍.ഐ.ടി പരിസരത്തും ജോളിയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും. പൊലീസ് കോടതിയില്‍ നല്കിയ കസ്റ്റഡി അപേക്ഷയടക്കമുള്ള രേഖകളില്‍ എന്‍.ഐ.ടി പരിസരം പരാമര്‍ശിക്കുന്നുണ്ട്. എന്‍ഐടി പരിസരത്ത് ജോളിയ്ക്കുണ്ടായിരുന്ന […]
സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്കായി കെ.എസ്.ആര്.ടി.സി പ്രത്യേക ബസുകള്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങും
രാവിലെ 8.30ന് ആര്യനാട് ഡിപ്പോയില്‍ നിന്നാണ് ആദ്യ സര്‍വീസ്\ സെക്രട്ടേറിയറ്റിലെ ജീവനക്കാര്‍ക്കായി കെ.എസ്.ആര്.ടി.സി പ്രത്യേക ബസുകള്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങും. രാവിലെ 8.30ന് ആര്യനാട് ഡിപ്പോയില്‍ നിന്നാണ് ആദ്യ സര്‍വീസ് . ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 9 ഡിപ്പോകളില്‍ നിന്ന് സെക്രട്ടേറിയറ്റിലേക്ക് ബസുണ്ടാകും. സെക്രട്ടേറിയറ്റിലെ തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്ക് മാത്രമാണ് യാത്ര ചെയ്യാനാകുക. നിലവിലുള്ളതിന്റെ ഇരട്ടി ചാര്‍ജ് ഈടാക്കാനാണ് കെഎസ്ആര്‍ടിസി തീരുമാനം .കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണം പാലിച്ചായിരിക്കും സര്‍വീസ് നടത്തുകയെന്ന് കെ.എസ്.ആര്.ടി.സി അറിയിച്ചു.