മേപ്പാടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ നാല് മരണം. ഇന്ന് രാവിലെ മുതല്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.സൈന്യത്തിന്റെ നേതൃത്വത്തിലാണ് മേഖലയിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. കൂടുതല്‍ പേര് ഇനിയും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
Related News
മൻമോഹൻ സിംഗ് ഇടക്കാല അധ്യക്ഷനായേക്കും
കോൺഗ്രസിന്റെ ഇടക്കാല അധ്യക്ഷനായി മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ പരിഗണിക്കുന്നതായി വിവരം. നിലവിലെ സംഘടനകാര്യ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ വർക്കിംഗ് പ്രസിഡന്റ് ആക്കാനും സാധ്യതയുണ്ട്. ശനിയാഴ്ച യോഗം ചേരാനിരിക്കെ പേരുകളിൽ ധാരണയിൽ എത്താനുള്ള ചർച്ചകളിലാണ് നേതാക്കൾ. നിരവധി പേരുകളാണ് അധ്യക്ഷ പദവിയിലേക്ക് നേതാക്കൾ ഉന്നയിച്ചത്. പരിചയ സമ്പന്നരും യുവാക്കളുമായി നിരവധി പേരുകൾ വന്നതിൽ നിന്നും അഭിപ്രായ ഭിന്നതയെ തുടർന്ന് ഒറ്റ പേരിലേക്ക് എത്താനായില്ല. തുടർന്നാണ് സമവായ നീക്കമെന്നോണം മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിലേക്ക് എത്തിയതെന്നാണ് വിവരം. […]
രാജ്യത്ത് ഒരാഴ്ചയ്ക്കിടയിൽ രോഗം ബാധിച്ചത് 61,000 പേർക്ക്; കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 273 മരണം
ലോക്ഡൗൺ ഇളവുകൾ വർദ്ധിപ്പിച്ച പശ്ചാത്തലത്തിലാണ് രോഗബാധ കുത്തനെ ഉയർന്നത്. 61,000 പേർക്കാണ് ഒരാഴ്ചയ്ക്കുള്ളിൽ രോഗം കണ്ടെത്തിയത് രാജ്യത്ത് ഒരാഴ്ചയ്ക്കിടയിൽ രോഗം ബാധിച്ചത് 61,000 പേർക്ക് . കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9851 കോവിഡ് കേസുകളും 273 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ രോഗികളുടെ എണ്ണം 2,26770 ഉം മരണം 6348 ഉം കടന്നു. ലോക്ഡൗൺ ഇളവുകൾ വർദ്ധിപ്പിച്ച പശ്ചാത്തലത്തിലാണ് രോഗബാധ കുത്തനെ ഉയർന്നത്. 61,000 പേർക്കാണ് ഒരാഴ്ചയ്ക്കുള്ളിൽ രോഗം കണ്ടെത്തിയത്. പ്രതിദിനം, 10,000 ഓളം പേർക്ക് രോഗം […]
പ്രളയാനുബന്ധ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രത: മന്ത്രി വീണാ ജോര്‍ജ്
സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ജലജന്യ രോഗങ്ങള്‍, ജന്തുജന്യ രോഗങ്ങള്‍, വായുജന്യ രോഗങ്ങള്‍, പ്രാണിജന്യ രോഗങ്ങള്‍ എന്നിവ ശ്രദ്ധിക്കണം. എലിപ്പനി, ഡെങ്കിപ്പനി, വയറിളക്കം, ടൈഫോയിഡ്, മഞ്ഞപ്പിത്തം, വൈറല്‍ പനികള്‍ എന്നിവയാണ് പ്രളയത്തിന് അനുബന്ധമായി അധികമായി കണ്ടുവരുന്ന രോഗങ്ങള്‍. ഇവയ്ക്കെതിരെ വളരെ ശ്രദ്ധ വേണം. മാത്രമല്ല കൊവിഡില്‍ നിന്നും പൂര്‍ണമുക്തരല്ല. ക്യാമ്പുകളില്‍ കഴിയുന്ന പ്രായമായവരും അനുബന്ധ രോഗമുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം. എല്ലാവരും മാസ്ക് കൃത്യമായി ധരിക്കണം. […]