മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന മ്യൂസിയം പൊലീസില്‍ വിശ്വാസമില്ലെന്ന് ബന്ധുക്കള്‍. കേസില്‍ ഉന്നതതല അന്വേഷണം വേണമെന്നും കേസ് അട്ടിമറിക്കാന്‍ ബോധപൂര്‍വം ശ്രമങ്ങള്‍ നടക്കുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും കെ.എം ബഷീറിന്റെ സഹോദന് അബ്ദുറഹ്മാന് മീഡിയ വണിനോട് പറഞ്ഞു..
Related News
കലൂരില്‍ പൊലീസുകാരെ ആക്രമിച്ച സംഭവം; മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി
കലൂരില്‍ പൊലീസുകാരെ ആക്രമിച്ച സംഭവത്തിൽ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. അരുണ്‍ ജോര്‍ജ്, ശരത്, റിവിന് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ കലൂര്‍ സ്വദേശികളാണ്. കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് സമീപമാണ് പൊലീസുകാര്‍ക്ക് നേരേ ആക്രമണമുണ്ടായത്. സ്റ്റേഡിയം കവാടത്തിലെ ബിഗ് സ്ക്രീനില്‍ കളി കണ്ട് മടങ്ങിയവരാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമികവിവരം. കളി കണ്ട് മടങ്ങിയ ഇവര്‍ റോഡില്‍ വാഹനങ്ങള്‍ തടഞ്ഞിരുന്നു. ഇത് ഡ്യൂട്ടിയിലുണ്ടായിരുന്ന ലിബിന് എന്ന പൊലീസുകാരന് ചോദ്യംചെയ്തു. ഇവരെ അവിടെനിന്ന് മാറ്റാനും ശ്രമിച്ചു. ഇതോടെയാണ് യുവാക്കള്‍ ആക്രമിച്ചത്. […]
നിരപരാധിത്വം തെളിയിക്കാനാണ് അഭിഭാഷകനെ ഒഴിവാക്കി സ്വയം വാദിക്കുന്നതെന്ന് ബിജു രാധാകൃഷ്ണന്
സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന് ആദ്യ ഭാര്യ രശ്മിയെ കൊലപ്പെടുത്തിയ കേസിലെ അപ്പീല്‍ ഹരജിയില്‍ ഇന്ന് ഹൈക്കോടതിയില്‍ സ്വയം വാദിക്കും .നിരപരാധിത്വം തെളിയിക്കാനാണ് അഭിഭാഷകനെ ഒഴിവാക്കി സ്വയം വാദിക്കുന്നതെന്ന് ബിജു രാധാകൃഷ്ണന് മീഡിയവണിനോട് പറഞ്ഞു. <
സിഎജി റിപ്പോർട്ട് ചോർത്തിയെന്ന പരാതി: ധനമന്ത്രി ഇന്ന് നിയമസഭാ എത്തിക്സ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകും
സിഎജി റിപ്പോർട്ട് ചോർത്തിയെന്ന പരാതിയിൽ ധനമന്ത്രി തോമസ് ഐസക്ക് ഇന്ന് നിയമസഭാ എത്തിക്സ് കമ്മിറ്റിക്കു മുമ്പാകെ ഹാജരാകും. സഭയിൽ വെയ്ക്കും മുമ്പ് റിപ്പോർട്ട് പരസ്യപ്പെടുത്തിയ മന്ത്രിയുടെ നടപടി സഭാ അംഗങ്ങളുടെ അവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു വി.ഡി സതീശന്റെ പരാതി. കഴിഞ്ഞയാഴ്ച സതീശൻ എത്തിക്സ് കമ്മറ്റിക്ക് ഐസക്കിനെതിരേ തെളിവ് നൽകിയിരുന്നു. മന്ത്രിയുടെ വിശദീകരണം കേട്ട ശേഷം എത്തിക്സ് കമ്മിറ്റി തുടർ നടപടികളിലേക്ക് കടക്കും. അതീവരഹസ്യമായി സൂക്ഷിക്കേണ്ട സിഎജി റിപ്പോർട്ട് ധനമന്ത്രി മാധ്യമങ്ങൾക്ക് ചോർത്തി നൽകി. ഇതുമായി ബന്ധപ്പെട്ട് ചാനലുകളിലടക്കം നടന്ന […]