സ്ത്രീകളുടെ അഭിമാനം സംരക്ഷിക്കുന്നതാണ് മുത്തലാക്ക് ബില്ലെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. നേരത്തെ ലോക്സഭ പാസാക്കിയ ബില്‍ രാജ്യസഭയിലും പാസാക്കാനാകുമെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ പ്രതീക്ഷ. ബില്ലിനെ എതിര്‍ത്ത ജെഡിയു രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ജെഡിയു അടക്കം മൂന്ന് പാര്‍ട്ടികൾ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നാണ് സൂചന. വൈഎസ്ആര്‍ കോണ്‍ഗ്രസ് എതിര്‍ത്ത് വോട്ട് ചെയ്തേക്കും.
Related News
തൃശൂര്‍ പൂരത്തിലെ ആനവിലക്ക്; ആന ഉടമകളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും
തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട ആനവിലക്ക് സംബന്ധിച്ച് ആന ഉടമകളുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഇന്ന് ചര്‍ച്ച നടത്തും. മന്ത്രി വി.എസ് സുനില്‍കുമാറും ചര്‍ച്ചയില്‍ പങ്കെടുക്കും. വൈകുന്നേരം നാലരക്കാണ് യോഗം. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍ പുരത്തില്‍ നിന്ന് വിലക്കിയതാണ് ആന ഉടമകളെ പ്രകോപിപ്പിച്ചത്. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ഉത്സവങ്ങള്‍ക്ക് ഉള്‍പ്പെടെ ആനകളെ നല്‍കില്ലെന്ന നിലപാടിലാണ് ഉടമകള്‍. ഇക്കാര്യത്തില്‍ അനുനയ ചര്‍ച്ചക്കാണ് സര്‍ക്കാര്‍ ശ്രമം. തൃശൂര്‍ പൂരം നല്ല രീതിയില്‍ നടത്തണമെന്നാണ് സര്‍ക്കാര്‍ നിലപാട്. അതിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം മന്ത്രി […]
ജമ്മു കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം; രണ്ട് ഭീകരനെ വധിച്ചു
ജമ്മു കശ്മീരിലെ ഉറി സെക്ടറിൽ നിയന്ത്രണരേഖയ്ക്ക് സമീപം ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. രണ്ട് ഭീകരനെ വധിച്ചു. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. മോശം ദൃശ്യപരതയും മോശം കാലാവസ്ഥയും മുതലെടുത്താണ് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചതെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. ഒക്ടോബർ മാസത്തിലും സംയുക്ത ഓപ്പറേഷനിൽ ഉറി സെക്ടറിലെ നിയന്ത്രണ രേഖയിലെ നുഴഞ്ഞുകയറ്റ ശ്രമം സുരക്ഷാ സേന പരാജയപ്പെടുത്തിയിരുന്നു. രണ്ട് ഭീകരരെ വധിച്ച സൈന്യം ഇവരിൽ നിന്ന് രണ്ട് എകെ സീരീസ് റൈഫിളുകളും 6 പിസ്റ്റളുകളും 4 […]
ശ്രീജിത്തിന്റെ കസ്റ്റഡി മരണം; എ.വി ജോർജിനെ നടപടികളിൽ നിന്ന് ഒഴിവാക്കി
വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണത്തെ തുടർന്നുള്ള വകുപ്പ് തല നടപടികളിൽ നിന്ന് ഡി.ഐ.ജി എ.വി. ജോർജിനെ ഒഴിവാക്കി. കൊലപാതകത്തിൽ ജോർജിന് പങ്കില്ലന്ന ക്രൈം ബ്രാഞ്ച് റിപ്പോർട്ട് പരിഗണിച്ചാണ് ഡി.ജി.പിയുടെ ക്ലീൻ ചിറ്റ്. അതേസമയം കേസ് അട്ടിമറിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും ശ്രീജിത്തിന്റെ അമ്മ പറഞ്ഞു. എ.വി. ജോർജ് എറണാകുളം റൂറൽ എസ്. പിയായിരിക്കെ രൂപികരിച്ച പ്രത്യേക സ്ക്വാഡ് ശ്രീജിത്തിനെ ആളുമാറി മർദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.സ്ക്വാഡ് രൂപീകരിച്ചത് നിയമ വിരുദ്ധമായിട്ടാണെന്നും കൊലയിൽ ജോർജിനും […]