മഹാരാഷ്ട്രയില്‍ ഇന്നും കനത്ത മഴക്ക് സാധ്യത. താനെ, പല്ഗര്, ബദ്ലാപൂര് മേഖലകളില്‍ റെഡ് അലേര്‍ട്ട് തുടരുകയാണ്. ഈ പ്രദേശങ്ങളില്‍ നദികളും ജലാശയങ്ങളും കരകവിഞ്ഞതോടെ പ്രളയ സമാന സാഹചര്യം രൂപപ്പെട്ടു. മൂര്ബാദിനെയും കല്യാണിനെയും ബന്ധിപ്പിക്കുന്ന ഉല്ലാസ് നദിക്ക് കുറുകെയുള്ള പാലം ഇന്നലെ തകര്‍ന്നിരുന്നു. ഇതോടെ മുംബൈയിൽനിന്ന് ഗുജറാത്തിലേക്കുള്ള റോഡ് ഗതാഗതം തടസ്സപ്പെട്ടു. എന്നാല്‍ മുംബൈയില്‍ ഇന്നലെ മഴക്ക് കുറഞ്ഞത് നഗരവാസികള്‍ക്ക് ആശ്വാസമായി.
Related News
ഗുജറാത്തിൽ 341 സർക്കാർ സ്കൂളുകൾ പ്രവർത്തിക്കുന്നത് ഒറ്റമുറിയിൽ
ഗുജറാത്തിലെ 341 സർക്കാർ പ്രൈമറി സ്കൂളുകൾ പ്രവർത്തിക്കുന്നത് ഒറ്റ ക്ലാസ് മുറിയിൽ. വിദ്യാഭ്യാസ വകുപ്പിൽ 1,400-ലധികം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുവെന്ന് സർക്കാർ നിയമസഭയെ അറിയിച്ചു. കോൺഗ്രസ് എംഎൽഎയുടെ ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ നൽകിയ മറുപടിയിലാണ് ഗുജറാത്തിലെ വിദ്യാഭ്യാസ മേഖല നേരിടുന്ന അവഗണനയുടെ കണക്കുകൾ പുറത്തുവന്നത്. ദേശീയ മാധ്യമമായ എൻഡി ടിവിയും വാർത്ത റിപ്പോർട്ട് ചെയ്യുന്നു. 2023 ഡിസംബർ 31 വരെയുള്ള കണക്കനുസരിച്ചാണ് 341 സർക്കാർ പ്രൈമറി സ്കൂളുകൾ ഒറ്റമുറിയിൽ പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയത്. സ്കൂളുകളിൽ കുട്ടികളുടെ […]
കുടുംബശ്രീ കോഴിയിറച്ചി വിപണിയിലേക്ക്; കേരള ചിക്കന്‍ സെപ്തംബറോടെ
കോഴിയിറച്ചി വിപണിയില്‍ ചുവടുവെക്കാനൊരുങ്ങി കുടുംബശ്രീ യൂണിറ്റ്. തിരുവനന്തപുരം ചാന്നാങ്കരയിലാണ് ആധുനിക പൌള്‍ട്രി പ്രോസസിംഗ് പ്ലാന്റും ബ്രോയിലര്‍ സ്റ്റോക് പേരന്റ് ഫാമും ഒരുങ്ങുന്നത്. സെപ്തംബറോടെ കേരള ചിക്കന്‍ വിപണിയിലെത്തും. ചാന്നാങ്കരയിലെ അഞ്ചേക്കര്‍ സ്ഥലത്താണ് പ്ലാന്റ് നിര്‍മിക്കുന്നത്. നല്ല കോഴിയിറച്ചി ചുരുങ്ങിയ വിലക്ക് വില്ക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മണിക്കൂറില്‍ ആയിരം കോഴികളെ ഇറച്ചിയാക്കി പാക്ക് ചെയ്യാനുള്ള സംവിധാനം ഇവിടെയുണ്ടാകും. ഓരോ യൂണിറ്റിലും ആഴ്ചയില്‍ ആറായിരം കോഴിക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കും. മുട്ടകൾ ഹാച്ചറികളിൽ വച്ച് വിരിയിച്ച കുഞ്ഞുങ്ങളെ കുടുംബശ്രീ ഫാമുകൾക്ക് നൽകുകയും തുടർന്ന് […]
ബിഹാര്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നാളെ; വോട്ടെടുപ്പ് 94 മണ്ഡലങ്ങളില്‍
രണ്ടാം ഘട്ട ബീഹാർ നിയമസഭ തെരഞ്ഞെടുപ്പ് നാളെ. 17 ജില്ലകളിലായി 94 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ്, സഹോദരന് തേജ് പ്രതാപ് യാദവ് അടക്കം 1,463 സ്ഥാനാർത്ഥികളാണ് രണ്ടാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. ബീഹാർ നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ് രണ്ടാമത്തേത്. സീമാഞ്ചല്‍ മേഖലയിലും സമസ്തിപൂർ, പട്ന, വൈശാലി, മുസഫർപൂർ ജില്ലകളിലുമായി 94 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവ് മത്സരിക്കുന്ന രാഘോപൂർ […]