യു.എ.പി.എ നിയമഭേദഗതി ലോക്സഭ പാസ്സാക്കി. എട്ടിനെതിരെ 287 വോട്ടുകള്‍ക്കാണ് ഭേദഗതി പാസ്സായത്. ഭേഗഗതിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും സി.പി.എമ്മും സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ആരാണ് ഭരിക്കുന്നതെന്ന് നോക്കിയല്ല തീവ്രവാദത്തിന് എതിരായ നിയമത്തെ പിന്തുണക്കേണ്ടതല്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ സഭയില്‍ പറഞ്ഞു.
Related News
ചര്‍ച്ച കൂടാതെ ബില്ലുകള്‍ പാസാക്കും; പ്രതിപക്ഷ നിസഹകരണത്തിന് എതിരെ കേന്ദ്രം
പാര്‍ലമെന്റില്‍ പ്രതിപക്ഷം സഹകരിച്ചില്ലെങ്കില്‍ ചര്‍ച്ച കൂടാതെ ബില്ലുകള്‍ പാസാക്കാന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇന്നലെ ലോകസഭയില്‍ ചര്‍ച്ച കൂടാതെ പാസാക്കിയത് രണ്ട് ബില്ലുകളാണ്. ചെറുകിട, ഇടത്തരം വ്യവസായമേഖലയെ ബാധിക്കുന്ന ഫാക്ടറിംഗ് റെഗുലേഷന് ഭേദഗതി ബില്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി ബില്‍ എന്നിവയാണ് പാസാക്കിയത്. ലിസ്റ്റ് ചെയ്തിട്ടുള്ള എല്ലാ ബില്ലുകളും ഈ സമ്മേളന കാലത്ത് തന്നെ പാസാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. അതേസമയം ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ഉന്നതതല അന്വേഷണം യാഥാര്‍ത്ഥ്യമാകും വരെ പാര്‍ലമെന്റ് നടപടി […]
കെ സുരേന്ദ്രന്റെ സീറ്റില്‍ അനിശ്ചിതത്വം; തൃശൂര്‍ വിട്ട് തരില്ലെന്ന് ബി.ഡി.ജെ.എസ്
ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തിൽ കടുത്ത അനിശ്ചിതത്വം. സുരേന്ദ്രനായി തൃശൂര്‍ മണ്ഡലം വിട്ട് നല്കാന് ബി.ഡി.ജെ.എസ് തയ്യാറായില്ല. പത്തനംതിട്ടയില്‍ സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച സ്ഥിതിയാണ്. ഇന്ന് ചേരുന്ന ബി.ജെ.പി കേന്ദ്ര തെരെഞ്ഞെടുപ്പ് സമിതി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചേക്കും. പത്തനംതിട്ടയിൽ മത്സരിക്കണം എന്ന കാര്യത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള നിലപാട് കടുപ്പിച്ചതാണ് ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് തിരിച്ചടി ആയത്. ഇതോടെ തൃശൂരില്‍ സുരേന്ദ്രനെ പരിഗണിച്ചു. എന്നാല്‍ തൃശൂര്‍ വിട്ട് നല്‍കാനാകില്ലെന്നാണ് […]
ദുരിതമഴക്ക് ശമനമുണ്ടാകുമെന്ന് കാലാവസ്ഥ പ്രവചനം; 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
സംസ്ഥാനത്ത് കനത്ത നാശം വിതച്ച മഴക്ക് ശമനമുണ്ടാകുമെന്ന് കാലാവസ്ഥ പ്രവചനം. ഇന്ന് ഒരിടത്തും റെഡ് അലര്‍ട്ടില്ല. എന്നാല്‍ ഒറ്റപ്പെട്ട കനത്ത മഴ പ്രവചിക്കുന്ന ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. അതേസമയം ഇന്ന് രൂപം കൊള്ളുമെന്ന് കരുതുന്ന പുതിയ ന്യൂനമര്‍ദ്ദം നെഞ്ചിടിപ്പേറ്റുന്നുണ്ട്. ഒരാഴ്ച തുടര്‍ച്ചയായി പെയ്ത് വടക്കന്‍ കേരളത്തില്‍ വ്യാപക നാശനഷ്ടങ്ങള്‍ക്കിടയാക്കിയ മഴക്ക് ഇന്ന് ദുര്‍ബലമാവുമെന്നാണ് കാലാവസ്ഥ പ്രവചനം. ഇന്നലെ റെഡ് അലര്‍ട്ടുണ്ടായിരുന്ന വയനാട്, മലപ്പുറം, കാസര്‍കോട് ജില്ലകളിലും ഇടുക്കി, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും ഇന്ന് ഒറ്റപ്പെട്ട കനത്ത […]