പ്രീസീസണ് മത്സരത്തില്‍ ബാഴ്സലോണയെ തോല്പിച്ച് ചെല്‍സി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ചെല്‍സിയുടെ വിജയം. ചെല്‍സിക്കായി ടാമി അബ്രഹാം, റോസ് ബാര്‍ക്ലി എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ഇവാന് റാകിറ്റിചിന്റെ വകയായിരുന്നു ബാഴ്സയുടെ ഗോള്‍. അടുത്തിടെ ടീമിലെത്തിയ ഗ്രീസ്മാന് ബാഴ്സയില്‍ അരങ്ങേറി. അതേസമയം ചെല്‍സിയുടെ പരിശീലകനായി ചുമതലയേറ്റ ലമ്പാര്‍ഡിന്റെ ആദ്യ വലിയ റിസള്‍ട്ട് കൂടിയായി ഇത്.
Related News
‘ലോകകപ്പ് ടീമില്‍ അലംഭാവം’; കോഹ്ലിക്കും രവി ശാസ്ത്രിക്കുമെതിരെ ഗംഭീര്‍
ലോകകപ്പ് അടുത്ത പശ്ചാതലത്തില്‍, ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കും പരിശീലകന് രവി ശാസ്ത്രിക്കുമെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ലോകകപ്പ് അടുത്തിട്ടും ടീമിന്റെ മധ്യനിരയുടെ കാര്യത്തില്‍ അനിശ്ചിതത്ത്വം നിലനില്‍ക്കുന്നതായി ഗംഭീര്‍ കുറ്റപ്പെടുത്തി. ബാറ്റിംഗ് ഓര്‍ഡറില്‍ അതീവ പ്രാധാന്യമുള്ള നാലാം നമ്പറില്‍ ഇതുവരെ യോജിച്ച കളിക്കാരനെ ടീം കണ്ടെത്തിയിട്ടില്ല. ടീമിന്റെ ഉത്തരവാദിത്തം മുഴുവന്‍ ഏല്‍ക്കേണ്ടി വരിക നാലാം നമ്പര്‍ കളിക്കാരനാണെന്ന് ഗംഭീര്‍ ചൂണ്ടിക്കാട്ടി. മധ്യനിരയുടെ സ്ഥിരതയാര്‍ന്ന പ്രകടനമായിരിക്കും ലോകകപ്പില്‍ ടീമിന് നിര്‍ണായകമായിരിക്കുക. എന്നാല്‍ ഇതിന്റെ കാര്യത്തില്‍ […]
സെഞ്ചൂറിയൻ ടെസ്റ്റ്; ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 245 റൺസ് പുറത്ത്, കെ.എൽ രാഹുലിന് സെഞ്ച്വറി
സെഞ്ചൂറിയൻ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 245 റൺസ് പുറത്ത്. പ്രോട്ടീസ് പേസര്‍മാര്‍ക്കെതിരേ കെ.എൽ രാഹുൽ നേടിയ സെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് തുണയായത്. 133 പന്തുകളിൽ നിന്നാണ് രാഹുൽ ടെസ്റ്റ് കരിയറിലെ എട്ടാം സെഞ്ച്വറി നേടിയത്. എട്ടു വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് എന്ന നിലയിലാണ് ഇന്ത്യ ഒന്നാം ദിവസം കളി അവസാനിപ്പിച്ചത്. മഴയെത്തുടർന്ന് കളി നേരത്തെ അവസാനിപ്പിക്കുകയായിരുന്നു. 59 ഓവറുകൾ മാത്രമായിരുന്നു ആദ്യ ദിവസം കളിക്കാൻ സാധിച്ചത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ പേസര്‍ കാഗിസോ റബാദയാണ് […]
മുഹമ്മദ് ഷമിക്ക് പകരം ആവേശ് ഖാൻ ടീമിൽ; കുറഞ്ഞ ഓവർ നിരക്കിൽ ഇന്ത്യക്ക് രണ്ട് പോയിൻ്റ് നഷ്ടം
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിനുള്ളിൽ ഇന്ത്യൻ ടീമിൽ ആവേശ് ഖാനെ ഉൾപ്പെടുത്തി. മുഹമ്മദ് ഷമിക്ക് പകരക്കാരനയാണ് ആവേശ് ഖാനെ ടീമിൽ ഉൾപ്പെടുത്തിയത്. ആദ്യ ടെസ്റ്റിൽ പ്രസിദ്ധ് കൃഷ്ണ നിരാശപ്പെടുത്തിയത് ഇന്ത്യക്ക് തിരിച്ചടിയായിരുന്നു. ഇതിനിടെ ആദ്യ കളി ഇന്നിംഗ്സ് തോൽവി വഴങ്ങിയ ഇന്ത്യക്ക് കുറഞ്ഞ ഓവർ നിരക്കിന് പിഴ ലഭിച്ചു. റഫറി മാച്ച് ഫീസിൻ്റെ 10 ശതമാനം പിഴ ചുമത്തി. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ രണ്ട് പോയിൻ്റും ഇന്ത്യക്ക് നഷ്ടമായി. ഇന്നിങ്സിനും 32 റണ്‍സിനുമാണ് ആദ്യ ടെസ്റ്റിൽ ഇന്ത്യയുടെ […]