ഇന്റോണേഷ്യന്‍ ഓപ്പണ്‍ ഫൈനലില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് തോല്‍വി. ജപ്പാന്റെ അകാനെ യാമാഗുച്ചിയോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പി.വി സിന്ധു പരാജയപ്പെട്ടത്. ആദ്യ സെറ്റിന്റെ തുടക്കത്തില്‍ തന്നെ കളിയില്‍ ആധിപത്യം സൃഷ്ടിച്ചുകൊണ്ടായിരുന്ന യാമാഗുച്ചിയുടെ തുടക്കം. തുടര്‍ച്ചയായി മൂന്ന് പോയിന്റുകള്‍ യാമാഗുച്ചി നേടി. പിന്നീട് ശക്തമായ പോരാട്ടം കാഴ്ചവെച്ച് സിന്ധു 11-8ന് ലീഡ് ചെയ്തെങ്കിലും വേഗം ഒമ്പത് പോയിന്റുകള്‍ കൈക്കലാക്കി യാമാഗുച്ചി തിരിച്ചുവന്ന് ആദ്യ സെറ്റ് 15-21ന് സ്വന്തമാക്കി. രണ്ടാമത്തെ സെറ്റില്‍ 8-11ന് ട്രയല്‍ ചെയ്തിരുന്ന സിന്ധു ജപ്പാന് താരത്തോട് അടിയറവ് പറഞ്ഞു. 16-21.
Related News
പരുക്കേറ്റതിനാൽ ബൊളീവിയക്കെതിരെ കളിച്ചില്ല; ടീമിനൊപ്പം തുടരാൻ സഹപരിശീലകനായി രജിസ്റ്റർ ചെയ്ത് മെസി
പരുക്കേറ്റെങ്കിലും ടീമിനൊപ്പം തുടരാൻ സഹ പരിശീലകനായി രജിസ്റ്റർ ചെയ്ത് അർജൻ്റൈൻ ക്യാപ്റ്റൻ ലയണൽ മെസി. ബൊളീവിയക്കെതിരെ ഇന്നലെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് മെസി സഹപരിശീലകനായി ബെഞ്ചിലിരുന്നത്. പരുക്കേറ്റതിനാൽ താരം ബൊളീവിയക്കെതിരെ കളിച്ചിരുന്നില്ല. ടീമിൽ ഇല്ലെങ്കിൽ ഡഗൗട്ടിലിരിക്കണമെങ്കിൽ പരിശീലക സംഘത്തിലുണ്ടാവണമെന്നാണ് ഫിഫയുടെ നിബന്ധന. ഈ നിബന്ധനയിലെ പഴുത് മുതലെടുത്ത മെസി താൻ സഹപരിശീലകനാവുകയാണെന്ന രേഖകൾ ഫിഫയ്ക്ക് സമർപ്പിച്ച് അനുമതി നേടുകയായിരുന്നു. മത്സരത്തിൽ ബൊളീവിയയെ മടക്കമില്ലാത്ത മൂന്ന് ഗോളുകൾക്ക് അർജൻ്റീന വീഴ്ത്തി. ഇക്വഡോറിനെതിരായ കഴിഞ്ഞ കളി മുഴുവൻ സമയവും […]
ഇന്ത്യയുടെ സൂപ്പര്‍സ്റ്റാറാണ് പാണ്ഡ്യ; പൊള്ളാര്‍ഡ് പറയുന്നു..
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത കളിക്കാരനാണ് ഹാര്‍ദ്ദിക്ക് പാണ്ഡ്യ. ചുരുങ്ങിയ കാലംകൊണ്ട് തന്നെ ടീമില്‍ തന്റെ സാന്നിധ്യം ഈ മുംബൈക്കാരന് അറിയിച്ചുകഴിഞ്ഞു. ക്രീസിനുപുറത്തും ആള് ചില്ലറക്കാരനല്ല. ഇതിനകം വിവാദ പരാമര്‍ശത്തിന്റെ പേരില്‍ സസ്പെന്‍ഷനും നേരിട്ടു. ഈ കേസ് ഇപ്പോള്‍ സുപ്രീംകോടതിയുടെ അടുത്താണ്. ഇങ്ങനെയൊക്കെയാണെങ്കിലും ലോകകപ്പിന് ശേഷം വിന്‍ഡീസ് പര്യടനത്തിനുള്ള ടീമില്‍ താരത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല. വിശ്രമം അനുവദിച്ചതായിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 ടീമില്‍ താരത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹാര്‍ദ്ദിക്ക് പാണ്ഡ്യ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംനേടാന്‍ കാരണം വെസ്റ്റ്ഇന്ഡീസുകാരനും ഐ.പി.എല്ലില്‍ […]
കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; എം ശ്രീശങ്കറിനും മുഹമ്മദ് ഷമിക്കും അർജുന അവാർഡ്
ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളി ലോംഗ് ജമ്പ് താരം മുരളി ശ്രീശങ്കറിന് അർജുന അവാർഡ് ലഭിച്ചു. ശ്രീശങ്കറിനൊപ്പം ലോകകപ്പിൽ തകർത്തെറിഞ്ഞ പേസർ മുഹമ്മദ് ഷമിയ്ക്കും അർജുന ലഭിച്ചു. ഇവരെക്കൂടാതെ മറ്റ് 24 പേർക്കും അർജുന പുരസ്കാരമുണ്ട്. കബഡി പരിശീലകൻ ഇ ഭാസ്കരന് ദ്രോണാചാര്യ ലഭിച്ചു. രാജ്യത്തെ പരമോന്നത കായിക പുരസ്കാരം മേജർ ധ്യാൻചന്ദ് ഖേൽരത്ന അവാർഡ് ബാഡ്മിന്റൺ താരങ്ങളായ ചിരാഗ് ഷെട്ടിയും സാത്വിക് സായ്രാജ് രങ്കിറെഡ്ഡിയും പങ്കിട്ടു. അടുത്തമാസം 9ന് അവാർഡ് വിതരണം ചെയ്യും.