രാജ്യത്ത് മത്തി വൻ തോതിൽ കുറഞ്ഞതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം. കേരളത്തിൽ 39 ശതമാനം ആണ് മത്തിയുടെ കുറവ്. രാജ്യത്തെ സമുദ്രമത്സ്യോല്പാദനത്തില് വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.എന്നാല്‍ കേരളത്തില്‍ സമുദ്രോൽപാദനത്തിൽ വര്‍ധനവ് ആണ് ഉണ്ടായിരിക്കുന്നത്.
2018ൽ ഇന്ത്യയിലാകെ മുൻ വർഷത്തെക്കാളും 54 ശതമാനം മത്തിയാണ് കുറഞ്ഞത്. 77093 ടൺ മത്തിയാണ് കേരളത്തിൽ കഴിഞ്ഞ വർഷം ലഭിച്ചത്. കാലാവസ്ഥയിലുണ്ടായ വ്യതിയാനം ആണ് ഈ കുറവിന് കാരണം. മത്തിയിൽ കുറവ് ഉണ്ടായെങ്കിലും. അയല സംസ്ഥാനത്ത് ഗണ്യമായി കൂടി. 142 ശതമാനമാണ് വർധനവ്. കൊഴുവ , കിളി മീൻ , ചെമ്മീൻ , കണവ എന്നിവയുടെ വർധനവും കേരളത്തിൽ ഉണ്ടായി.
മത്തി ദേശീയതലത്തിൽ ഒമ്പതാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയതും പശ്ചിമബംഗാൾ, കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ മത്സ്യ ലഭ്യത കുറഞ്ഞതുമാണ് രാജ്യത്തെ മൊത്തം മത്സ്യലഭ്യതയിൽ ഇടിവ് വരാൻ കാരണമായത്. സി.എം.എഫ്.ആർ.ഐയിലെ ഫിഷറി റിസോഴ്സ് അസൈന്മെന്റ് വിഭാഗമാണ് പുതുതായി നിലവിൽ വന്ന ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്തി കണക്കുകൾ തയ്യാറാക്കിയത്. കാലാവസ്ഥ വ്യതിയാനവും മത്സ്യലഭ്യത കുറയുന്നതിന് കാരണമാണെന്നും പഠനം വ്യകതമാക്കുന്നു.