ആലപ്പുഴ പുറക്കാട് ഇരുചക്രവാഹനത്തിന് പിന്നിൽ ചരക്കുലോറി ഇടിച്ച് 2 പേർ മരിച്ചു. കരൂർ മഠത്തിൽപറമ്പിൽ സജി യൂസഫ്, തോപ്പിൽ വീട്ടിൽ കുഞ്ഞുഹനീഫ എന്നിവരാണ് മരിച്ചത്. രാവിലെ 7.30 ഓടെയാണ് അപകടം സംഭവിച്ചത്.
Related News
പൊലീസിലെ പോസ്റ്റൽ ബാലറ്റ് ക്രമക്കേട്: ചെന്നിത്തല പൊതുതാൽപര്യ ഹരജി നൽകി
പൊലീസിലെ പോസ്റ്റൽ ബാലറ്റ് ക്രമക്കേടിൽ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹരജി നൽകി. എ.ഡി.ജി.പിയുടെ റിപ്പോർട്ടിന്റെ വെളിച്ചത്തിൽ സ്വതന്ത്ര കമ്മീഷനെ വച്ച് അന്വേഷണം നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകണമെന്ന് ഹരജിയിൽ പറയുന്നു. കൃത്യത്തിൽ ഏർപ്പെട്ടവർക്കെതിരെ ക്രിമിനൽ കേസ് ചുമത്തണമെന്നും ആവശ്യമുണ്ട്. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചാണ് നോഡൽ ഓഫീസർമാർ പോസ്റ്റൽ ബാലറ്റുകള്‍ ശേഖരിച്ചത് എന്നും ഹർജിയിൽ ചൂണ്ടികാട്ടുന്നു. ഹരജി ഹൈക്കോടതി നാളെ പരിഗണിക്കും.
പുതുവര്‍ഷം മുതല്‍ പ്ലാസ്റ്റിക് നിരോധം കര്‍ശനമായി നടപ്പിലാക്കാന്‍ തീരുമാനം
പ്ലാസ്റ്റിക് നിരോധം കര്‍ശനമായി നടപ്പിലാക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം. നിരോധം ലംഘിക്കുന്നവര്‍ക്ക് മേല്‍ കനത്ത പിഴ ചുമത്തും. ഒപ്പം പ്രകൃതിക്കനുയോജ്യമായ ബദല്‍ മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. 1986ലെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരമാണ് പ്ലാസ്റ്റിക് നിരോധം ലംഘിക്കുന്നവര്‍ക്കെതിരെ സര്‍ക്കാരിന്റെ ശിക്ഷാ നടപടികള്‍ ഉണ്ടാവുക.ഒറ്റത്തവണ മാത്രം ഉപഭോഗമുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍ നിര്‍മ്മിക്കുകയോ വില്ക്കുകയോ സൂക്ഷിക്കുകയോ കൊണ്ടുപോവുകയോ ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ ഇവ കണ്ടുകെട്ടും. നിയമലംഘനം നടത്തുന്ന നിര്‍മാതാക്കള്‍, മൊത്തവിതരണക്കാര്‍, ചില്ലറ വില്പനക്കാര് എന്നിവര്‍ക്ക് ആദ്യതവണ 10000 രൂപയാണ് […]
മുൻ നാവികസേനാ ഉദ്യോഗസ്ഥനെ കൊന്ന് കഷ്ണങ്ങളാക്കി, ഭാര്യയും മകനും അറസ്റ്റിൽ
ശ്രദ്ധ വാക്കറുടേതിന് സമാനമായ കൊലപാതകം കൊൽക്കത്തയിലും. മുൻ നാവികസേനാ ഉദ്യോഗസ്ഥനെ ഭാര്യയും മകനും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി കുളത്തിലിട്ടു. പരീക്ഷാ ഫീസ് അടക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. നവംബർ 13-ന് ബരുയിപൂരിലാണ് സംഭവം. ഉജ്ജ്വൽ ചക്രവർത്തി (55) എന്ന മുൻ നാവികസേനാ ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. മകൻ രാജു ചക്രവർത്തി പിതാവിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ശ്യാമിലി ചക്രവർത്തിയുടെ സഹായത്തോടെ മൃതദേഹം 6 കഷ്ണങ്ങളാക്കി മുറിച്ച് ശരീരഭാഗങ്ങൾ സമീപത്തെ കുളങ്ങളിലും […]