ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന സ്വകാര്യ ബില്ലിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എം.എല്‍.എ എം വിൻസെൻറ് സ്പീക്കർക്ക് കത്ത് നൽകി. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ വിൻസെന്റ് സ്വകാര്യ ബിൽ കൊണ്ടുവന്നിരുന്നെങ്കിലും നിയമ വകുപ്പിന്റെ എതിർപ്പ് പരിഗണിച്ച് സ്പീക്കർ അനുമതി നൽകിയിരുന്നില്ല. എൻ.കെ പ്രേമചന്ദ്രൻ എം.പി പാർലമെന്റിൽ ഇതേ വിഷയത്തിൽ സ്വകാര്യ ബിൽ അവതരിപ്പിച്ച പശ്ചാത്തലത്തിലാണ് വിൻസെന്റിന്റെ പുതിയ നീക്കം.
Related News
യു.ഡി.എഫിനെതിരെ കോടിയേരി ഉന്നയിച്ച ആരോപണം കുട്ടികള്‍ പോലും വിശ്വസിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി
യു.ഡി.എഫിനെതിരെ കോടിയേരി ബാലകൃഷ്ണന് ഉന്നയിച്ച ആരോപണം കുട്ടികള്‍ പോലും വിശ്വസിക്കില്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യു.ഡി.എഫിന്റെ ആറ്റിങ്ങല്‍ മണ്ഡലം കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. യു.ഡി.എഫിന്റെ കണ്വെന്ഷന് കൂടി കഴിഞ്ഞതോടെ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് ചൂടിലാണ് ഇരു മുന്നണികളും. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ.സമ്പത്തിന്റെ വാഹന പ്രചരണം അടുത്ത ദിവസം ആരംഭിക്കും. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെ ബി.ജെ.പി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന് ഇന്ന് മണ്ഡലത്തിലെത്തിയേക്കും എല്‍.ഡി.എഫിന് വേണ്ടി എ.സമ്പത്തും യു.ഡി.എഫിന് വേണ്ടി അടൂര്‍ പ്രകാശും രംഗത്തിറങ്ങിതോടെ ആറ്റിങ്ങലിലെ മത്സരം കടുത്തതായിട്ടുണ്ട്. […]
പൗരത്വ പ്രക്ഷോഭകര്‍ക്കെതിരായ കേസുകള്‍ തമിഴ്നാട് പിന്‍വലിക്കുന്നു
പൗരത്വ നിയമം, കാര്‍ഷിക നിയമങ്ങള്‍ തുടങ്ങി കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചവരുടെ പേരിലുള്ള കേസുകള്‍ പിന്‍വലിക്കാനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍. മുന്‍ സര്‍ക്കാരിന്റെ കാലത്തെടുത്ത മുഴുവന്‍ കേസുകളും പരിശോധിക്കാന്‍ തമിഴ്നാട് നിയമമന്ത്രാലയത്തിന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് നിര്‍ദേശം നല്കി. പൗരത്വ നിയമം, കാര്‍ഷിക നിയമം, ന്യൂട്രിനോ പ്രൊജക്ട്, കൂടംകുളം ആണവനിലയം, ചെന്നൈ സേലം എക്സ്പ്രസ് ഹൈവേ എന്നിവക്കെതിരെ നടന്ന പ്രതിഷേധങ്ങളുടെ പേരില്‍ എടുത്ത കേസുകളാണ് പിന്‍വലിക്കുന്നത്. അക്രമാസക്തമല്ലാത്ത സമരങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരായ മുഴുവന്‍ കേസുകളും പിന്‍വലിക്കുമെന്ന് സ്റ്റാലിന് നിയമസഭയില്‍ പറഞ്ഞു. […]
മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു;141 അടിയിലെത്തിയാൽ സ്പിൽവേ ഷട്ടറുകൾ തുറക്കും
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജനിരപ്പ് 140.95 അടിയായി ഉയർന്നു. ജലനിരപ്പ് 141 അടിയിലേക്ക് എത്തിയാൽ സ്പിൽവേ ഷട്ടറുകൾ തമിഴ്നാട് തുറക്കും. ഇതുമായി ബന്ധപ്പെട്ട് ആദ്യമുന്നറിയിപ്പ് കേരളത്തിന് നൽകിക്കഴിഞ്ഞു. ഇന്നലെ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ പെയ്ത മഴയെ തുടർന്ന് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. ഇടുക്കി ഡാമിലും ജലനിരപ്പ് ഉയരുകയാണ്. 2300 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. ജലനിരപ്പ് 141 അടിയിലേക്കെത്തുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ താഴ്ഭാഗത്ത് താമസിക്കുന്ന ആളുകൾ വലിയ ആശങ്കയിലാണ്. കാരണം സ്പിൽവേ ഷട്ടറുകൾ തുറക്കാനുളള തീരുമാനത്തിലേക്ക് […]