India National

മുസഫർപൂര്‍; രോഗ കാരണം പോഷകാഹാരക്കുറവെന്ന് വിദഗ്ധര്‍

മുസഫർപൂരിലേക്ക് സർക്കാർ കൂടുതൽ ഡോക്ടർമാരെ നിയോഗിച്ചെങ്കിലും ആശുപത്രികളിൽ അടിസ്ഥാന സൗകര്യം ഇല്ലാത്തത് വെല്ലുവിളിയായി തുടരുകയാണ് . മസ്തിഷ്കജ്വരം ബാധിച്ച് നിരവധി കുട്ടികൾ മരിച്ചതോടെ മുസഫർപൂരിന് സമീപത്തെ ഗ്രാമങ്ങളിൽ നിന്നും പലരും കുട്ടികളെ മാറ്റുന്നതയാണ് റിപ്പോർട്ടുകൾ .മസ്തിഷ്കജ്വരം പടരാനുള്ള കാരണം ലിച്ചിപ്പഴം കഴിച്ചതാണെന്ന് വാദമുണ്ടെങ്കിലും അസുഖത്തിനുള്ള പ്രധാന കാരണം കുട്ടികളിലെ പോഷകാഹാരക്കുറവ് തന്നെയാണെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്

മസ്തിഷ്കജ്വരം പടരാനുള്ള കാരണം ഇനിയും കണ്ടെത്താനായിട്ടില്ല എങ്കിലും രോഗത്തിനുള്ള പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണ് കുട്ടികൾക്കിടയിലെ പോഷകാഹാരക്കുറവ് തന്നെയാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. കടുത്ത പോഷകാഹാരക്കുറവ് നേരിടുന്ന കുട്ടികൾ ലിച്ചിപ്പഴം കഴിച്ചത് കാര്യങ്ങൾ വഷളാക്കിയതാകാമെന്നാണ് സംശയിക്കപ്പെടുന്നത്.

മരണ സംഖ്യ 100 കടന്നതോടെ ബിഹാറിലെ വൈശാലി ഉൾപ്പെടെയുള്ള ഇടങ്ങളിൽ നിന്ന് ആളുകൾ കുട്ടികളെ മാറ്റുന്നതായാണ് റിപ്പോർട്ടുകൾ . അടിയന്തര സാഹചര്യം കണക്കിലെടുത്ത് അയൽ ജില്ലകളിൽ നിന്ന് മുസഫർപുരിലേക്ക് ഡോക്ടർമാരെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. എങ്കിലും ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളിൽ കാര്യമായ മാറ്റം ഇനിയും വന്നിട്ടില്ല ഇല്ല ചികിത്സയിൽ കഴിയുന്ന രോഗബാധിതരായ ഒന്നിൽ കൂടുതൽ കുട്ടികൾ ഒരേ ബെഡിൽ ചികിത്സ തേടേണ്ട സാഹചര്യം ആണ് ആശുപത്രികളിൽ ഉള്ളത. ശ്രീകൃഷ്ണ മെഡിക്കൽ കോളേജിൽ ഇന്ന് വൈകുന്നേരത്തോടെ 27 കുട്ടികളെ മസ്തിഷ്ക ജ്വരം ബാധിച്ച പ്രവേശിപ്പിച്ചിട്ടുണ്ട്.