17ാമത് ലോക്സഭയിലേക്കുള്ള സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാജസ്ഥാനിലെ കോട്ട എം.പി ഓം ബിര്‍ള ഐക്യകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടേക്കും. എന്‍.ഡി.എ ഘടകകക്ഷികള്‍ ഉള്‍പ്പടെ 10 പാര്‍ട്ടികള്‍ ബിര്‍ളയുടെ സ്ഥാനാര്‍ഥിത്വം അംഗീകരിച്ചു .ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സഖ്യകക്ഷികള്‍ക്കു ബി.ജെ.പി വിട്ടു നല്‍കും. പാര്‍ലമെന്റിന്റെ എസ്റ്റിമേറ്റ്, പരാതി കമ്മിറ്റികളില്‍ കഴിഞ്ഞ തവണ ഓം ബിര്‍ള അംഗമായിരുന്നു.
Related News
മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യയാത്ര, കേരള ഹൗസില്‍ താമസ സൗകര്യം
യുക്രൈനില്‍ നിന്ന് മുംബൈയിലും ഡെല്‍ഹിയിലുമെത്തുന്ന മലയാളി വിദ്യാര്‍ത്ഥികളെ സൗജന്യമായി കേരളത്തിലെത്തിക്കുമെന്നും കേരള ഹൗസില്‍ താമസ സൗകര്യം ഒരുക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്നലെ തന്നെ ഇതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന് അറിയിച്ചു. നോര്‍ക്കയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രൊപ്പോസല്‍ സബ്മിറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രൊപ്പോസല്‍ സബ്മിറ്റ് ചെയ്യുന്ന മുറയ്ക്ക് ഉത്തരവ് അടിയന്തരമായി പുറത്തിറങ്ങും. നോര്‍ക്കയുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് കൗണ്ടറില്‍ ഇതുവരെ 1428 പേരാണ് […]
നിയമത്തിന് അതീതയാണോ? അഭയ കേസില്‍ മൊഴി മാറ്റിയ സാക്ഷിയോട് ക്ഷോഭിച്ച് കോടതി
അഭയ കേസില്‍ മൊഴി മാറ്റിയ സാക്ഷിയോട് ക്ഷോഭിച്ച് കോടതി. അഭയയുടെ സുഹൃത്ത് സിസ്റ്റര്‍ ആനി ജോണിനോടാണ് വിചാരണക്കിടെ കോടതി ക്ഷോഭിച്ചത്. പ്രോസിക്യൂഷന്റെ ചോദ്യത്തിന് മറുപടി പറയില്ലെന്ന തീരുമാനം എവിടെ നിന്ന് വന്നുവെന്ന് ആനി ജോണിനോട് കോടതി ചോദിച്ചു. നിയമത്തിന് അതീതയാണോ എന്ന ചിന്തയെന്നും കോടതിയില്‍ ധാര്‍ഷ്ട്യത്തോടെ പെരുമാറരുതെന്നും കോടതി താക്കീത് നല്കി.
‘എം.എല്‍.എമാര്‍ക്ക് പണം വാഗ്ദാനം ചെയ്തു; ബി.ജെ.പി കുതിരക്കച്ചവടം നടത്തുന്നു’-കമല്‍നാഥ്
ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി മധ്യപ്രദേശിൽ ബി.ജെ.പി കുതിരക്കച്ചവടം നടത്തുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ്. ഭരണക്ഷിയായ ബി.ജെ.പി കോൺഗ്രസ് എം.എൽ.എമാരെ വിലകൊടുത്ത് വാങ്ങാൻ ശ്രമിക്കുകയാണെന്ന് മുൻമുഖ്യമന്ത്രി കമൽനാഥ് ആരോപിച്ചു. എന്നാല്‍ ജനങ്ങള്‍ക്ക് ഇതെല്ലാം അറിയാമെന്നും അവരെ മണ്ടന്മാരാക്കാന് കഴിയില്ലെന്നും കമല്‍നാഥ് പറഞ്ഞു. അവര്‍ നവംബര്‍ മൂന്നിന് ഇതിനെല്ലാം മറുപടി നല്‍കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു ‘ഉപതെരഞ്ഞെടുപ്പ് ഫലത്തെ ബി.ജെ.പി ഭയപ്പെടുകയാണെന്നും അതുകൊണ്ടാണ് കോൺഗ്രസിൽ നിന്ന് ആരെയെങ്കിലും വിലകൊടുത്ത് വാങ്ങാൻ അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാഗ്ദാനങ്ങൾ നൽകി ബി.ജെ.പി തങ്ങളെ സമീപിച്ചിരുന്നുവെന്ന് […]