World

ലോകത്തെ ഏറ്റവും വലിയ ആക്ടീവ് അഗ്നിപർവതം പൊട്ടിത്തെറിച്ചു

ലോകത്തെ ഏറ്റവും വലിയ ആക്ടീവ് അഗ്നിപർവതം പൊട്ടിത്തെറിച്ചു. ഹവായിലെ മൗന ലോവയിലെ അഗ്നിപർവതത്തിൽ നിന്ന് 200 അടി ഉയരത്തിലാണ് തീ തുപ്പിയത്. 

40 വർഷങ്ങൾക്ക് ശേഷമാണ് ഈ അഗ്നിപർവതം പൊട്ടിത്തെറിക്കുന്നത്. ഇതോടെ ലാവ ധാരയായി ഒഴുകുകയായിരുന്നു. 45 മൈൽ അകലെ നിന്ന് വരെ ലാവ മൂലമുള്ള വെളിച്ചം കാണാമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ആൾപാർപ്പുള്ള പ്രദേശങ്ങളിൽ നിന്ന് അകലെയാണ് അഗ്നിപർവതം. അതുകൊണ്ട് തന്നെ ജനങ്ങൾക്ക് ആശങ്ക വേണ്ടെന്ന് അധികൃതർ പറഞ്ഞു. അധികൃതർ ഒഴിപ്പിക്കൽ നിർദേശവും നൽകിയിട്ടില്ല.

ഹവായി ദ്വീപുകളിൽ ആറ് ആക്ടീവ് അഗ്നിപർവതങ്ങളാണ് ഉള്ളത്. ലോകത്തെ തന്നെ ഏറ്റവും വലിയ അഗ്നിപർവതമായ മൗന ലോവയും ഇവിടെയാണ്. 1843 ന് ശേഷം 33 തവണയാണ് ഈ അഗ്നിപർവതം പൊട്ടിത്തെറിച്ചിട്ടുള്ളത്.