World

‘മാസ്ക് ധരിക്കുന്നത് കോവിഡിനെതിരെയുള്ള വാക്സിന്‍ പോലെ പ്രവര്‍ത്തിക്കുന്നു’

ഈ കോവിഡ് കാലത്ത് മാസ്കിന്‍റെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് പറയേണ്ട ആവശ്യമില്ല. എന്നിരുന്നാലും പലരും മാസ്ക് ധരിക്കാന്‍ മടി കാണിക്കാറുണ്ട്. മാസ്ക് ധരിക്കുന്നത് കോവിഡിനെതിരെയുള്ള വാക്സിന്‍ പോലെ പ്രവര്‍ത്തിക്കുന്നുവെന്നാണ് പുതിയൊരു കണ്ടെത്തല്‍. ദ ന്യൂ ഇംഗ്ലണ്ട് ഓഫ് ജേര്‍ണലില്‍ കത്തിന്‍റെ രൂപത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യത്തെക്കുറിച്ച് പറയുന്നത്.

വിഡിന് വാക്സിന്‍ കണ്ടുപിടിക്കുന്നതുവരെ മാസ്ക് ജനങ്ങളില്‍ പ്രതിരോധശേഷി സൃഷ്ടിക്കുന്നതിനുള്ള ഒരു മാധ്യമമായി പ്രവര്‍ത്തിക്കുന്നുവെന്ന് സിദ്ധാന്തം മുന്നോട്ടുവയ്ക്കുന്നു. മാസ്ക് ധരിച്ചാല്‍ രോഗലക്ഷണങ്ങളുള്ള ആളുകളുമായി അറിയാതെ ഇടപെടുമ്പോള്‍ അതിനെ തടയാന്‍ ഒരു കവചമായി പ്രവര്‍ത്തിക്കുമെന്നും ലേഖനത്തില്‍ പറയുന്നു. എല്ലാവരും മാസ്ക് ധരിക്കുന്നത് പുതിയ അണുബാധകളുടെ എണ്ണം കുറയ്ക്കുമെന്ന് ഒക്ടോബർ 29 ന് പ്രസിദ്ധീകരിച്ച കത്തിൽ ഡോ. മോണിക്ക ഗാന്ധിയും ഡോ. ​​ജോർജ്ജ് ഡബ്ല്യു. റഥർഡോർഡും അഭിപ്രായപ്പെട്ടു.