World

ഇഞ്ചോടിഞ്ച് പോരാട്ടം; ജോ ബൈഡൻ മുന്നില്‍, നിർണായക സംസ്ഥാനങ്ങൾ ട്രംപിനൊപ്പം

അമേരിക്കൻ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ വിജയം കൈയെത്തും ദൂരത്തെത്തിയെന്ന് ഡോണൾഡ് ട്രംപ്. ഫ്‌ളോറിഡ, ടെക്‌സസ്, ഒഹായോ എന്നിവിടങ്ങളിൽ തനിക്ക് ലഭിച്ച വിജയം ശുഭസൂചനയാണെന്നും പെൻസിൽവാനിയയിൽ വലിയ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചുകൊണ്ടിരിക്കുന്നതെന്നും കൂട്ടിച്ചേർത്തു.

വലിയ ആഘോഷത്തിന് വേണ്ടി തയാറെടുക്കുകയാണ് താനെന്നും ട്രംപ് മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞു. തന്നെ പിന്തുണച്ച അമേരിക്കൻ ജനത, ഫസ്റ്റ് ലേഡി, തന്റെ കുടുംബം എന്നിവർക്ക് നന്ദി പറഞ്ഞ ട്രംപ് താൻ തന്നെ അധികാരത്തിൽ തിരിച്ചെത്തുമെന്നും പറഞ്ഞു.

അതേസമയം, അമേരിക്കയിൽ പോരാട്ടം കനക്കുകയാണ്. സർവേ ഫലങ്ങൾ ഡെമോക്രാറ്റ് സ്ഥാനാർത്ഥി ജോ ബൈഡന് അനുകൂലമായിരുന്നു. വോട്ടെണ്ണൽ ആരംഭിച്ചരപ്പോൾ ആരംഭഘട്ടത്തിലെ ട്രെൻഡ് ബൈഡന് അനുകൂലമായിരുന്നുവെങ്കിലും നിലവിൽ അമേരിക്ക ചുവപ്പണിയുന്ന രംഗമാണ് കാണുന്നത്. ഇലക്ട്രൽ വോട്ടിൽ നിലവിൽ 225 വോട്ടോടെ ബൈഡൻ തന്നെയാണ് മുന്നേറുന്നതെങ്കിലും അപ്രതീക്ഷിത മുന്നേറ്റമാണ് ട്രംപ് നടത്തുന്നത്. 213 ഇലക്ട്രൽ വോട്ടാണ് ട്രംപ് നേടിയിരിക്കുന്നത്.