ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തി നാല്‍പ്പത്തി ആറായിരം പിന്നിട്ടു
ലോകത്താകെ കോവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷത്തിലേക്ക് കടക്കുകയാണ്. അമേരിക്കയില്‍ മരണസംഖ്യ ഒരു ലക്ഷത്തോട് അടുക്കുന്നു. ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തി നാല്‍പ്പത്തി ആറായിരം പിന്നിട്ടു.
അമേരിക്കയിലും ബ്രസീലിലും രോഗവ്യാപനം തുടരുകയാണ്. നിലവില്‍ കൊറോണ വൈറസ് ഏറ്റവും വെല്ലുവിളി സൃഷ്ടിക്കുന്നത് അമേരിക്കയിലാണ്. 17 ലക്ഷത്തോളം പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തൊണ്ണൂറ്റി ഒന്‍പതിനായിരത്തി 268 പേര്‍ക്ക് ജീവന്‍ നഷ്ടമായി. കഴിഞ്ഞ ദിവസം 594 പേര്‍ മരിച്ചു. പതിനെണ്ണായിരത്തില്‍ അധികം പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ബ്രസീലില്‍ ഇന്നലെ 653 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പുതുതായി പതിനാറായിരത്തോളം പോസിറ്റീവ് കേസുകളും ഉണ്ടായി. റഷ്യയിലും രോഗവ്യാപനത്തില്‍ കുറവില്ല. 8,599 കേസുകളും 153 മരണങ്ങളും പുതുതായി റിപ്പോര്‍ട്ട് ചെയ്തു. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും മധികം കോവിഡ് മരണങ്ങള്‍ ബ്രിട്ടനിലാണ്. 36,793 .അതേസമയം, യൂറോപ്യന്‍ രാജ്യങ്ങളില്‍ കോവിഡ് മരണനിരക്കില്‍ കുറവുണ്ട്. ബ്രിട്ടനില്‍ മാര്‍ച്ച് 24 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണനിരക്കാണ് ഇന്നലത്തേത്.
സൌത്ത് ആഫ്രിക്കയില്‍ രോഗവ്യാപനം വളാകുമെന്ന് പ്രസിഡന്റ് സിറില്‍ റമഫോസ പ്രതികരിച്ചു. എന്നാല്‍ നിലവിലെ ലോക്ക്ഡൌണ്‍ നിലനിര്‍ത്താന്‍ ആകില്ലെന്നും ജൂണ്‍ ഒന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുമന്നും അദ്ദേഹം വ്യക്തമാക്കി.കോവിഡ് പിടിച്ചുലച്ച ഇറ്റലി തിരിച്ചുവരവിന്റെ പാതയിലാണ്.വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ പുതിയ മരണങ്ങള്‍ ഇന്നലെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.