World

ഖത്തറിൽ മൂന്ന് പേര്‍ക്ക് കൂടി കോവിഡ്; വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ മുതൽ അടച്ചിടും

ഹൈപ്പർ മാർക്കറ്റ് ജീവനക്കാരിലാണ് രോഗം കണ്ടെത്തിയത്.

ഖത്തറിൽ മൂന്ന് കോവിഡ്-19 കേസുകൾ കൂടി സ്ഥിരീകരിച്ചു. ഹൈപ്പർ മാർക്കറ്റ് ജീവനക്കാരിലാണ് രോഗം കണ്ടെത്തിയത്. ഇതോടെ ഖത്തറിലെ മൊത്തം രോഗബാധിതരുടെ എണ്ണം 18 ആയി.

ഖത്തറിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ മുതൽ അടച്ചിടും. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി. അടുത്ത അറിയിപ്പുണ്ടാകുന്നത് വരെയാണ് അടച്ചിടുക. സർക്കാർ, സ്വകാര്യ സ്കൂളുകൾ, യൂണിവേഴ്സിറ്റികൾ എന്നിവക്കെല്ലാം തീരുമാനം ബാധകമാണ്.

കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ ഉൾപ്പെടെ 14 രാജ്യങ്ങളില്‍ നിന്നുള്ളവർക്ക് ഖത്തറിലേക്ക് താൽക്കാലിക യാത്രാ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അവധിക്കായി നാട്ടിൽ പോയവർ, സന്ദര്‍ശക വിസ, ഓൺ അറൈവൽ വിസ തുടങ്ങി എല്ലാ തരം യാത്രക്കാർക്കും വിലക്ക് ബാധകമാണ്.