അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് നെവാഡ ലാസ് വേഗസ് ക്യാമ്പസിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമിയെ കൊലലപ്പെടുത്തിയതായും വിദ്യാർഥികളെ ഒഴിപ്പിച്ചെന്നും അധികൃതർ അറിയിച്ചു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. സംഭവസ്ഥലത്ത് വെച്ച് തന്നെ അക്രമിയെ പൊലീസ് കൊലപ്പെടുത്തി.
Related News
പാക്കിസ്ഥാനിലെ പ്ലാന്റുകള് അടച്ചുപൂട്ടി സുസുക്കി
ജാപ്പനീസ് വാഹന ബ്രാൻഡായ സുസുക്കി മോട്ടോർ കമ്പനി ലിമിറ്റഡ് (പിഎസ്എംസി) പാക്കിസ്ഥാനിലെ കാർ, ബൈക്ക് പ്ലാന്റുകൾ അടച്ചിടാൻ തീരുമാനിച്ചു. ജൂൺ 22 മുതൽ ജൂലൈ 8 വരെയാണ് അടച്ചിടുന്നത്. പുതുതായി ഏർപ്പെടുത്തിയ ഇറക്കുതി നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണു ഇങ്ങനെയൊരു നടപടി. സ്പെയറുകളുടെയും ആക്സസറികളുടെയും കുറവ് മൂലമാണ് തീരുമാനമെന്ന് പാക്കിസ്ഥാൻ സ്റ്റോക്ക് എക്സ്ചേഞ്ചിന് നൽകിയ പ്രസ്താവനയിൽ കമ്പനി അറിയിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. 75 ദിവസത്തേക്ക് അടച്ചിട്ടിരുന്ന ഫോർ വീലർ യൂണിറ്റ് സുസുക്കി ഈയടുത്ത് പുനരാരംഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ പ്ലാന്റ് വീണ്ടും […]
വ്യാപാര, നിക്ഷേപ, ടൂറിസം രംഗങ്ങളിൽ ചൈനയോട് സഹായം തേടി ശ്രീലങ്ക
സാമ്പത്തിക തകർച്ചയിൽ നിന്ന് കരകയറാൻ ചൈനയോട് സഹായം തേടി ശ്രീലങ്ക. വ്യാപാരം, നിക്ഷേപം, ടൂറിസം രംഗങ്ങളിലേക്ക് സഹായം നൽകണമെന്നാണ് കൊളംബോയിൽ നിന്നുള്ള പ്രതിനിധി സംഘത്തിന്റെ ആവശ്യം. നാല് ബില്യൺ ഡോളറിന്റെ പാക്കേജ് ലങ്കയ്ക്ക് വേണ്ടി പ്രഖ്യാപിക്കണമെന്നാണ് ശ്രീലങ്കയുടെ ചൈനയിലെ എംബസി ആവശ്യപ്പെടുന്നത്. ശ്രീലങ്കയിൽ നിന്ന് ഉൽപ്പന്നങ്ങൾ വാങ്ങാൻ ചൈനീസ് കമ്പനികളോട് ആവശ്യപ്പെടണമെന്ന് ലങ്കയുടെ ചൈനയിലെ എംബസി ആവശ്യപ്പെടുന്നു. തേയില, സഫയർ, സുഗന്ധ വ്യഞ്ജനങ്ങൾ, തുണിത്തരങ്ങൾ എന്നിവ ചൈനീസ് കമ്പനികൾ ശ്രീലങ്കയിൽ നിന്ന് വാങ്ങണമെന്നാണ് ആവശ്യം. ചൈനയ്ക്ക് കൊളംബോയിലും […]
ടൈറ്റന്റെ ഏക പ്രതീക്ഷ ഇനി ‘വിക്ടർ 6000’; രക്ഷകനാകുമോ ഈ റോബോട്ട് ?
പ്രതീക്ഷകൾ മങ്ങുന്ന മിഷൻ ടൈറ്റനിൽ വെള്ളി വെളിച്ചമേകാൻ വരുന്നു വിക്ടർ 6000. അന്തർവാഹിനികൾക്ക് എത്താൻ കഴിയുന്നതിനേക്കാൾ ആഴത്തിൽ സമുദ്രത്തിൽ പരിശോധന നടത്താൻ പ്രാപ്തിയുള്ള അണ്ടർവാട്ടർ റോബോട്ട് വിക്ടർ 6000, കാണാമറയത്തായ ടൈറ്റനെ തിരികെയെത്തിക്കുമെന്നാണ് വിദഗ്ധർ പ്രത്യാശിക്കുന്നത്. 20,000 അടി വരെ ആഴത്തിൽ ചൂഴ്ന്നിറങ്ങാൻ കഴിയുന്ന വിക്ടറിന് എത്ര കുടുങ്ങി കിടക്കുന്നു കപ്പലുകളെ വരെ രക്ഷപ്പെടുത്താൻ നിഷ്പ്രയാസം കഴിയും. ആർഎംഎസ് ടൈറ്റാനിക്കിന്റെ ഭീമൻ പ്രൊപല്ലറുകൾക്കിടയിൽ ടൈറ്റൻ കുടുങ്ങി കിടക്കുകയാകാമെന്ന സംശയം നിലനിൽക്കെ, വിക്ടറിന്റെ വരവ് നൽകുന്ന ആശ്വാസം ചെറുതല്ല. […]