ബ്രസൽസിലെ യൂറോപ്യൻ യൂണിയൻ ആസ്ഥാനത്തിന് സമീപം ആക്രമണം. തിങ്കളാഴ്ച ഷുമാൻ മെട്രോ സ്റ്റേഷനിലുണ്ടായ ആക്രമണം ആക്രമണത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. സംഭവസ്ഥലത്ത് വച്ച് തന്നെ 30 വയസ്സുള്ള അക്രമിയെ ബെൽജിയം പൊലീസ് അറസ്റ്റ് ചെയ്തു.
വൈകുന്നേരം ആറ് മണിയോടെ തിരക്കേറിയ സമയത്താണ് ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നിൽ തീവ്രവാദ ബന്ധമില്ലെന്ന് ബ്രസൽസ് പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസ് അറിയിച്ചു. പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കുറ്റവാളിയെ ദ്രുതഗതിയിൽ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിയെ ബ്രസൽസ് മേയർ ഫിലിപ്പ് ക്ലോസ് പ്രശംസിച്ചു.