രാജവാഴ്ചക്കെതിരെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവച്ച യുവാവിന് തായ്ലൻഡിൽ 28 വർഷം തടവ്. 29കാരനായ മോങ്ങ്കോയ് ടിരകോടെയെയാണ് ചിയാങ്ങ് റായിലെ കോടതി തടവ് ശിക്ഷക്ക് വിധിച്ചത്. ആക്ടിവിസ്റ്റ് കൂടിയായ ഇയാൾ രണ്ട് കേസുകളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി. 42 വർഷത്തെ തടവാണ് ശിക്ഷയെങ്കിലും കോടതി ഇത് വെട്ടിച്ചുരുക്കുകയായിരുന്നു.
Related News
സിറിയ, തുര്ക്കി ഭൂകമ്പം; മരിച്ചവരുടെ എണ്ണം 21,000 കടന്നു
ഭൂചലനം നാശം വിതച്ച തുര്ക്കിയിലും സിറിയയിലും മരണം 21,000 കടന്നു. തുര്ക്കിയില് മരണസംഖ്യ 17,100 ഉം സിറിയയില് 3,100 പിന്നിട്ടു. നിരവധി പേര് അവശിഷ്ടങ്ങള്ക്കിടയില് കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്ത്തനവും തുടരുന്നു. ഒരു രക്ഷത്തിലധികം പേരാണ് രക്ഷാപ്രവര്ത്തനങ്ങളില് പങ്കാളികളാകുന്നത്. അതിശൈത്യവും മഴയും മൂലം രക്ഷാപ്രവര്ത്തനം മന്ദഗതിയിലാണെന്നതും പ്രതിസന്ധിയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് രക്ഷാപ്രവര്ത്തനത്തിന് വെല്ലുവിളി. അതേസമയം സിറിയയിലെ വിമത മേഖലകളില് സഹായം എത്തിച്ചുകൊണ്ടിരിക്കുകയാണ് ഐക്യരാഷ്ട്രസഭ. കൂടുതല് സഹായം എത്തിക്കാന് ലോകം കൈകോര്ക്കണമെന്ന് യുഎന് സെക്രട്ടറി ജനറല് അന്റോണിയോ ഗുട്ടെറസ് അഭ്യര്ത്ഥിച്ചു. […]
കൊവിഡ് കൂടുന്നു; ഷാങ്ഹായിയില് വീണ്ടും ലോക്ക്ഡൗണ് പ്രഖ്യാപിച്ച് ചൈന
ഷാങ്ഹായിയില് വീണ്ടും ലോക്ക്ഡൗണ് പ്രഖ്യാപിച്ച് ചൈന. രണ്ടുമാസം നീണ്ട സമ്പൂര്ണ ലോക്ക്ഡൗണ് പിന്വലിച്ച് രണ്ടുദിവസം തികയുന്നതിന് മുന്പാണ് വീണ്ടും ലോക്ക്ഡൗണ് ഏര്പ്പെടുത്തിയത്. നഗരത്തിലെ ജിന്ഗാന്, പുടോങ് മേഖലയിലാണ് വീണ്ടും ലോക്ക്ഡൗണ് പ്രഖ്യാപിച്ചത്. ചൈനയിലെ പ്രധാന നഗരമായ ഷാങ്ഹായില് മാര്ച്ച് 28നാണ് ലോക്ക്ഡൗണ് ഏര്പ്പെടുത്തിയത്. നാല് ദിവസത്തേക്ക് പറഞ്ഞ നിയന്ത്രണം രണ്ട് മാസത്തേക്ക് നീട്ടുകയും ചെയ്തു. ഈ നിയന്ത്രണം പിന്വലിച്ചിട്ടും ഏഴ് കേസുകള് റിപ്പോര്ട്ട് ചെയ്തെന്നതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും നിയന്ത്രണം. ഷാങ്ഹായിലെ കടകളില് പ്രവേശിക്കുന്നതിലും പൊതുഗതാഗതം ഉപയോഗിക്കുന്നതിലും 72 […]
ഇതിഹാസ താരം പെലെ ആശുപത്രിയിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മകൾ
ബ്രസീലിൻ്റെ ഇതിഹാസ ഫുട്ബോൾ താരം പെലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിവ് പരിശോധനകൾക്കായാണ് പിതാവിനെ ആശുപത്രിയിലെത്തിച്ചതെന്നും ആശങ്കപ്പെടാനില്ലെന്നും പെലെയുടെ മകൾ കെലി നാസിമെൻ്റോ പ്രതികരിച്ചു. 82കാരനായ പെലെയുടെ വൻകുടലിൽ നിന്ന് കഴിഞ്ഞ വർഷം ട്യൂമർ നീക്കം ചെയ്തിരുന്നു. ഇതിനു ശേഷം അദ്ദേഹം പതിവായി ആശുപത്രിയിൽ പരിശോധനയ്ക്ക് എത്താറുണ്ട്.