പാക് ക്രിക്കറ്റ് ഇതിഹാസം ഷാഹിദ് അഫ്രീദിയുടെ സഹോദരി അന്തരിച്ചു. ഏറെ നാളായി രോഗബാധിതയായിരുന്നുവെന്നാണ് റിപ്പോർട്ട്. അഫ്രീദി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഖബറടക്കം സക്കരിയ്യ മസ്ജിദിൽ ളുഹർ നമസ്കാരത്തിന് ശേഷം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ സഹോദരിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് അഫ്രീദി നാട്ടിലേക്ക് മടങ്ങിയിരുന്നു.
Related News
ബലൂചിസ്താന്‍ സ്ത്രീയെ തെരുവിലൂടെ വലിച്ചിഴച്ച് കറാച്ചി പൊലീസ്; പ്രതിഷേധം
ബലൂചിസ്താനില്‍ നിന്ന് കാണാതായവരെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ ബലൂച് സ്ത്രീയെ തെരുവിലൂടെ വലിച്ചിഴച്ച് കറാച്ചി പൊലീസ്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകഴിഞ്ഞു. ‘ഇതിനെയാണ് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്താന് എന്നുവിളിക്കുന്നത്. പ്രതിഷേധിക്കുന്ന സ്ത്രീയെ കറാച്ചി പൊലീസ് തെരുവിലൂടെ വലിച്ചിഴക്കുകയാണ്. നിര്‍ഭാഗ്യവശാല്‍, പാകിസ്താന് ഐക്യരാഷ്ട്രസഭയുടെ അംഗമാണ്’. മനുഷ്യാവകാശ പ്രവര്‍ത്തക അഷ്റഫ്ല ബലൂച് പ്രതികരിച്ചു. എത്ര പരിശ്രമങ്ങള്‍ നടത്തിയിട്ടും പാകിസ്താനില്‍ നിര്‍ബന്ധിത തിരോധാനങ്ങള്‍ക്ക് അവസാനമില്ല. ശിക്ഷയ്ക്കുള്ള നടപടിയായി ഭരണകൂടം ഇതിനെ ഉപയോഗിക്കുകയാണ്. തിരോധാനങ്ങള്‍ അവസാനിപ്പിക്കുമെന്ന് പല പാക് സര്‍ക്കാരുകളും മാറിമാറി പറഞ്ഞു. […]
ലോകത്തിന്റെ സര്‍വനാശത്തിലേക്ക് 90 സെക്കന്റുകള്‍ മാത്രം ബാക്കിയെന്ന് മനുഷ്യത്വമളക്കുന്ന ഘടികാരം; എന്താണ് ഡൂംസ്ഡേ ക്ലോക്ക്?
മനുഷ്യരാശിയുടെ സ്വയം ഉന്മൂലനത്തിലേക്ക് ഇനി അധികം സമയം ബാക്കിയില്ലെന്ന് സൂചിപ്പിച്ച് മനുഷ്യത്വമളക്കുന്ന ക്ലോക്കായ ഡൂംസ്ഡേ. സര്‍വനാശത്തിലേക്കും ഇരുട്ടിലേക്കും 100 സെക്കന്റുകള്‍ ബാക്കിയുണ്ടെന്ന് മുന്‍പ് സൂചിപ്പിച്ച് വന്നിരുന്ന ക്ലോക്ക് കഴിഞ്ഞ ദിവസം നാശത്തിലേക്ക് മനുഷ്യര്‍ വീണ്ടും അടുത്തെന്നും ഇനി 90 സെക്കന്റുകള്‍ മാത്രമാണ് അവശേഷിക്കുന്നതെന്നും സൂചിപ്പിച്ചു. യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് സര്‍വനാശത്തിലേക്ക് മനുഷ്യര്‍ കൂടുതല്‍ അടുത്തതെന്ന് സിമ്പോളിക് ക്ലോക്കായ ഡൂംസ്ഡേ സൂചിപ്പിക്കുന്നു. (The Doomsday Clock Is Now Closer Than Ever to Midnight) […]
ഇറാൻ മസ്ജിദ് ഭീകരാക്രമണത്തിൽ 13 മരണം: 40 പേർക്ക് പരുക്ക്
തെക്കൻ ഇറാനിയൻ നഗരമായ ഷിറാസിലെ ഷിയാ മുസ്ലീം ആരാധനാലയത്തിൽ ഭീകരാക്രമണം. സായുധരായ ഭീകരർ നടത്തിയ വെടിവെപ്പിൽ 13 പേർ കൊല്ലപ്പെട്ടതായി സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ടവരിൽ ഒരു സ്ത്രീയും രണ്ട് കുട്ടികളുമുണ്ടെന്ന് ഫാർസ് വാർത്താ ഏജൻസി അറിയിച്ചു. മൂന്ന് ഭീകരർ നടത്തിയ ആക്രമണത്തിൽ നാൽപ്പതോളം പേർക്ക് പരുക്കേറ്റു. സംഭവത്തിൽ രണ്ട് അക്രമികളെ അറസ്റ്റ് ചെയ്തു.