എത് പ്രതിസന്ധി ഘട്ടങ്ങളിലും ഉലയാതെ നിന്നതാണ് സൗദിയും അമേരിക്കയും തമ്മിലുള്ള ബന്ധമെന്ന് സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ. ഡെമോക്രാറ്റ്സോ റിപ്പബ്ലിക്കൻസോ മാറി മാറി വന്നാലും ഉലയാത്തതാണ് ഇരു രാജ്യങ്ങളും തമ്മിലെ നയതന്ത്ര ബന്ധം. ജ20 ഉച്ചകോടി ഒരുക്കങ്ങൾക്കിടെ മാധ്യമങ്ങളുമായി സംസാരിക്കുകകായിരുന്നു അദ്ദേഹം. ബൈഡൻ തെരഞ്ഞെടുക്കപ്പെട്ട ശേഷം ഒരു സൗദി മന്ത്രിയുടെ ആദ്യ പ്രതികരണമാണിത്.
റിയാദിലെ ജി20 ഉച്ചകോടിക്ക് മുന്നോടിയായി കിങ് അബ്ദുള്ള സെന്റർ പെട്രോളിയം സ്റ്റഡീസ് ആന്റ് റിസേർച്ച് സെന്ററിൽ അന്താരാഷ്ട്ര മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ. യുഎസിൽ ജോ ബൈഡൻ അധികാരത്തിൽ വരുമ്പോൾ സൗദിയുമായുള്ള ബന്ധം എന്താകുമെന്ന ചോദ്യത്തിന്, ഒരു കാറ്റിലും മാരിയിലും ഉലയാത്തതാണ് പതിറ്റാണ്ടുകളായുള്ള സൗദി അമേരിക്ക ബന്ധമെന്നായിരുന്നു മന്ത്രിയുടെ മറുപടി. ആരെങ്കിലും വരുന്നതിന് അനുസരിച്ച് മാറുന്നതല്ല, ഉറച്ച നയതന്ത്ര ബന്ധമാണതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.