പാരീസ്
ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൈന നെഹ്വാള് പൊരുതിത്തോറ്റു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ദക്ഷിണ കൊറിയയുടെ പതിനേഴുകാരി സി യങ് ആന്‍ 22–20, 23–21ന് സൈനയെ തോല്‍പ്പിച്ചു. കൊറിയക്കാരി കഴിഞ്ഞ ആഴ്ച ഡെന്മാര്ക്ക് ഓപ്പണില്‍ സിന്ധുവിനെ പരാജയപ്പെടുത്തിയിരുന്നു.
