സൈനികരുടെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം നിരോധിക്കാനൊരുങ്ങി റഷ്യ. രാജ്യ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനം. പാര്‍ലെമന്റിന്റെ അധോസഭയില്‍ നടന്ന വോട്ടെടുപ്പില്‍ ഭൂരിഭാഗം പേരും തീരുമാനത്തെ അനുകൂലിച്ചു.
ചിത്രങ്ങളും, വീഡിയോകളും എടുക്കാന്‍ കഴിയുന്നതും, ഇന്റര്‍നെറ്റ് സേവനം ലഭ്യമാകുന്ന ഫോണുകളും ഡ്യൂട്ടി സമയം സൈനീകര്‍ ഉപയോഗിക്കാന്‍ കഴിയില്ല. ഓണ്‍ലൈന്‍ വഴി വിവരങ്ങള്‍ കൈമാറുന്നതിനും വിലക്കുണ്ട്.
രാജ്യ സുരക്ഷമുന്‍ നിര്‍ത്തിയുള്ളതാണ് തീരുമാനം. ചൊവ്വാഴ്ച പാര്‍ലമെന്റിന്റെ അധോസഭയില്‍ നടന്ന വോട്ടെടുപ്പില്‍ 400 നിയമവിദഗ്ധര്‍ ബില്ലിനെ പിന്തുണച്ച് വോട്ട് ചെയ്തു. ബില്‍ പ്രകാരം, അത്യാധുനിക സൌകര്യങ്ങള്‍ ഇല്ലാത്ത ഫോണുകള്‍ ഉപയോഗിക്കുന്നതിന് സെെനികര്‍ക്ക് വിലക്കില്ല.
എന്നാല്‍ ടാബും ലാപ്ടോപ്പുകളും ഉപയോഗിക്കാന്‍ സാധിക്കില്ല. ബില്‍ ഉപരി സഭ കൂടി പരിഗണിച്ചുകഴിഞ്ഞാല്‍ പ്രസിഡന്റ് വ്ലാദിമര്‍ പുടിന്‍ ഒപ്പിട്ട ശേഷം നിയമം പ്രാബല്യത്തില്‍ വരും. 2017 മുതല്‍ സൈനീകര്‍ സെല്‍ഫി എടുക്കുന്നത് വിലക്കിയിരുന്നു. യു.എസിലും സൈനീകര്‍ക്ക് ഇതേ വിലക്ക് നിലനില്‍ക്കുന്നുണ്ട് .