ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് സ്വര്‍ണം. ജപ്പാന്‍ താരം നൊസോമ ഒകുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് സിന്ധു സ്വര്‍ണം കരസ്ഥമാക്കിയത്(21-7,21-7). തകര്‍പ്പന്‍ പ്രകടനമാണ് സിന്ധു ഫൈനലില്‍ പുറത്തെടുത്തത്.
ഒരിക്കല്‍ പോലും എതിരാളിയെ മേധാവിത്വമുറപ്പിക്കാന്‍ സിന്ധു അനുവദിച്ചില്ല. രണ്ട് ഗെയിമിലും ഏഴ് പോയിന്റെ ഒകുഹാരക്ക് നേടാനായുള്ളൂ. 37 മിനുറ്റ്‌കൊണ്ട് രണ്ട് ഗെയിമും സ്വന്തമാക്കി സിന്ധു ലോകകിരീടമണിയുകയായിരുന്നു. വിജയം അമ്മക്കുള്ള പിറന്നാള്‍ സമ്മാനമാണെന്ന് സിന്ധു പറഞ്ഞു.
ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരി എന്ന നേട്ടവും ഇതോടെ സിന്ധു സ്വന്തമാക്കി. സിന്ധുവിന്റെ തുടര്‍ച്ചയായ മൂന്നാം ഫൈനലായിരുന്നു ഇന്നത്തേത്. കഴിഞ്ഞ രണ്ടുവര്‍ഷവും ഫൈനലില്‍ തോറ്റിരുന്നു. 2017-ല്‍ നൊസോമി ഒക്കുഹാരയോടും 2018-ല്‍ സ്‌പെയിനിന്റെ കരോളിന മരിനോടുമായിരുന്നു തോല്‍വി.