സൗദി അറേബ്യയില്‍ പെട്രോള്‍ വില കുത്തനെ കുറഞ്ഞു. 91 ഇനം പെട്രോളിന് 67 ഹലാലയാണ് ഇനി വില. ഇതുവരെ 1.31 റിയാലായിരുന്നു. 95 ഇനത്തിന് 82 ഹലാലയാണ് ഇനി വില. ഇതുവരെ 1.47 റിയാലായിരുന്നു ഇതുവരെ. കോവിഡ് സാഹചര്യത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞതാണ് വില കുറക്കാന്‍ കാരണം. അടുത്ത മാസം 10 വരെ ഈ നിരക്കിലാകും വില്‍പന. ഓരോ മാസത്തിലുമാണ് സൌദി അരാംകോ വില അന്താരാഷ്ട്ര വിപണി വിലക്കനുസരിച്ച് ആഭ്യന്തര മാര്‍ക്കറ്റില്‍ ക്രമീകരിക്കുന്നത്.
![](https://i0.wp.com/malayalees.ch/wp-content/uploads/2020/03/saudi-put-more-restrictions-covid-19.jpg?resize=1200%2C600&ssl=1)