ബ്രസീലിൻ്റെ ഇതിഹാസ ഫുട്ബോൾ താരം പെലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിവ് പരിശോധനകൾക്കായാണ് പിതാവിനെ ആശുപത്രിയിലെത്തിച്ചതെന്നും ആശങ്കപ്പെടാനില്ലെന്നും പെലെയുടെ മകൾ കെലി നാസിമെൻ്റോ പ്രതികരിച്ചു. 82കാരനായ പെലെയുടെ വൻകുടലിൽ നിന്ന് കഴിഞ്ഞ വർഷം ട്യൂമർ നീക്കം ചെയ്തിരുന്നു. ഇതിനു ശേഷം അദ്ദേഹം പതിവായി ആശുപത്രിയിൽ പരിശോധനയ്ക്ക് എത്താറുണ്ട്.
Related News
കിളിമഞ്ചാരോ പർവതത്തിൽ വീണ്ടും കാട്ടുതീ
ആഫ്രിക്കയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ കിളിമഞ്ചാരോ പർവതത്തിൽ വീണ്ടും കാട്ടുതീ. വെള്ളിയാഴ്ച ആരംഭിച്ച കാട്ടുതീ നിയന്ത്രണവിധേയമാണെന്ന് ടാൻസാനിയൻ അധികൃതർ അറിയിച്ചതിന് പിന്നാലെയാണ് വീണ്ടും കാട്ടുതീ പടരുന്നത്. ഇതുവരെ ആളപായമോ മരണമോ റിപ്പോർട്ട് ചെയ്തിട്ടില്ല. നാശനഷ്ടത്തിന്റെ വ്യാപ്തിയെക്കുറിച്ച് ടാൻസാനിയൻ അധികൃതർ പ്രതികരിച്ചിട്ടില്ല. പ്രസിദ്ധമായ കൊടുമുടിയുടെ തെക്ക് ഭാഗത്ത് പർവതാരോഹകർ ഉപയോഗിക്കുന്ന ‘കരംഗ സൈറ്റിന്’ സമീപം വെള്ളിയാഴ്ച വൈകുന്നേരമാണ് തീപിടുത്തം ആരംഭിച്ചത്. ശക്തമായ കാറ്റ് തീ ആളിപ്പടരാൻ ഇടയാക്കി. തീ അതിവേഗം വ്യാപിച്ചു. 2 ദിവസം നീണ്ട പരിശ്രമത്തിനൊടുവിൽ തീ […]
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷത്തിലേക്ക്
1,10,000ത്തിലേറെ പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ലോകത്ത് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മണിക്കൂറുകളില്‍ മരിച്ച നാലായിരത്തിലേറെ പേരില്‍ ഭൂരിഭാഗവും അമേരിക്കയിലും ബ്രസീലിലുമാണ്. ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷത്തിലേക്ക്. വിവിധ രാജ്യങ്ങളിലായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 58,89,000 പിന്നിട്ടു. ഇതുവരെ മരിച്ചത്3,61000ത്തിലധികം പേര്. 1,10000ത്തിലേറെ പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ലോകത്ത് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മണിക്കൂറുകളില്‍ മരിച്ച നാലായിരത്തിലേറെ പേരില്‍ ഭൂരിഭാഗവും അമേരിക്കയിലും ബ്രസീലിലുമാണ്. ഇരു രാജ്യങ്ങളിലും ആയിരത്തിലേറെ പേര് മരിച്ചപ്പോള്‍ 45000ത്തിലേറെ ആളുകളാണ് […]
ചൈനയില്‍ കൊറോണ മരണം 563 ആയി; 27,447 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
ചൈനയില്‍ കൊറോണ മരണം 563 ആയി. ഇതില്‍ 549 പേരും വൈറസിന്റെ പ്രഭവ കേന്ദ്രമായ ഹുബൈ പ്രവിശ്യയിലാണ്. 27,447 പേര്‍ക്ക് ചൈനയില്‍ രോഗം സ്ഥിരീകരിച്ചുവെന്നാണ് പുതിയ കണക്ക്. ദിവസം തോറും ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെയും വൈറസ് സ്ഥിരീകരിക്കപ്പെടുന്നവരുടെയും എണ്ണം കൂടുകയാണ്. 19665 പേര്‍ക്ക് ഹുബെയില്‍ രോഗം സ്ഥിരീകരിച്ചു. ഹുബെയ് പ്രവിശ്യയില്‍ ഉള്‍പ്പെടുന്ന സ്ഥലമാണ് വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാന്‍. മറ്റു ചില പ്രവിശ്യകളില്‍ രണ്ടില്‍ കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 23,260 പേര് വൈറസ് […]